ക്ഷിണ ക്രൊയേഷ്യന്‍ തീരത്തിനടുത്തുള്ള മെഡിറ്ററേനിയന്‍ കടലിലാണ് ഈ റോഡ് കണ്ടെത്തിയത്. ഈ വിഴിയാണ് ആളുകള്‍ കോര്‍കുല എന്ന ദ്വീപിലേക്ക് പോയിരുന്നത് എന്നാണ് അനുമാനിക്കുന്നത്.
ഏകദേശം 13 അടി വീതിയുള്ള റോഡാണിത്. അതും കടലിനുള്ളില്‍ 16 അടി താഴ്ചയില്‍. ഈ ഹൈവെ പുരാതന ഹ്വാര്‍ സംസ്കാര കാലത്ത് നിര്‍മ്മിച്ചതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൂടാതെ ഇപ്പോള്‍ വെള്ളത്തിനടിയിലായിപ്പോയ നിയോലിത്തിക്ക് സൈറ്റിനെ ഇത് ഒരുകാലത്ത് കോര്‍ക്കുല ദ്വീപുമായി ബന്ധിപ്പിച്ചിരിക്കാം എന്നും ഗവേഷകര്‍ പറയുന്നു. കോര്‍ക്കുല ദ്വീപിന്റെ ഉപഗ്രഹ ചിത്രവും എടുത്തിട്ടുണ്ട്. ഈ സ്ഥലം എങ്ങനെ ഭൂമിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചിത്രം പരിശോധിച്ചാല്‍ അറിയാന്‍ കഴിയും. സാറ്റലൈറ്റ് ഫോട്ടോകള്‍ പരിശോധിച്ചപ്പോഴാണ് കടലിനടിയില്‍ ഒരു നഗരമുണ്ടെന്ന് കണ്ടെത്തുന്നത്.ഇപ്പോള്‍ കണ്ടെത്തിയ പുരാതന റോഡും നല്ലനിലയിലാണ്. ഏകദേശം 13 അടി വീതിയുള്ള റോഡാണിത്. കല്ലുകള്‍ ചേര്‍ത്താണ് ഇത് നിര്‍മ്മിച്ചത്. ഇപ്പോള്‍ അത് ചെളി അടിഞ്ഞു കൂടിയ നിലയിലാണ്. വെള്ളത്തിനകത്തെ ഘടനകളില്‍ ഇത് തെളിഞ്ഞുകാണാം. നേരത്തെ ഈ സ്ഥലത്ത് കടല്‍ ഉണ്ടായിരുന്നില്ല, പിന്നീട് വെള്ളത്തിനടിയിലായതാണെന്നാണ് അനുമാനം.
ഇവിടെയുണ്ടായിരുന്ന മരഫോസിലുകളുടെയും മറ്റും മറ്റും റേഡിയോകാര്‍ബണ്‍ വിശകലനം നടത്തിയപ്പോള്‍, അവ ഏകദേശം 4000 ബിസിഇ ആണെന്ന് കണ്ടെത്തി. 7000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആളുകള്‍ ഈ റോഡിലൂടെ നടന്നിരുന്നതായി സദര്‍ യൂണിവേഴ്സിറ്റി എഴുതിയിട്ടുണ്ട് .