സൗദി അറേബ്യയില്‍ മലയാളി പ്രവാസികള്‍ അടക്കം ആറ് പേര് താമസസ്ഥലത്തുണ്ടായ തീപ്പിടുത്തത്തില്‍ കൊല്ലപ്പെട്ടു. റിയാദിലെ ഖാലിദിയ്യയിലെ പെട്രോള്‍ പമ്പിലെ താമസ സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്. കൊല്ലപ്പെട്ടവരില്നാല് പേര് മലയാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ മലപ്പുറം സ്വദേശികളാണെന്ന് സൂചനയുണ്ട്.
ഗുജറാത്ത്, തമിഴ്നാട് സ്വദേശികളും മരിച്ചവരില്‍ വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് അഗ്നിബാധയുണ്ടായത്. അതേസമയം ഖാലിദിയ്യയിലുള്ള ഈ പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയവരാണ് കൊല്ലപ്പെട്ടവര്‍. അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.