കണ്ണൂര്‍: പുനരുപയോഗത്തിന്റെ സന്ദേശവുമായി കണ്ടങ്കാളി ഷേണായി സ്മാരക ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍. പല വീടുകളിലും ഉപയോഗ ശൂന്യമായ സൈക്കിളുകള്‍ ഉണ്ടാവും. ഉപയോഗിക്കാത്ത സൈക്കിള്‍ ഇനി സവാരിക്ക് യോഗ്യമല്ലെന്ന് കരുതുന്നവരായിരിക്കും മിക്കവരും. അവയെല്ലാം തൂക്കി വില്‍ക്കാമെന്ന് ചിന്തിക്കുകയാവും.. എന്നാല്‍ ആ ഉപയോഗ ശൂന്യമായ സൈക്കിളുകള്‍ നിരാലംബനായ വിദ്യാര്‍ഥിയെ അവന്റെ വീട്ടില്‍ നിന്ന് മൈലുകള്‍ അകലെയുള്ള അവന്റെ സ്കൂളിലെത്താന്‍ സഹായിക്കും. അതിനാല്‍, അവ ആക്രിക്കാര്‍ക്ക് കൊടുക്കുന്നതിനു മുമ്പ് രണ്ടുതവണ ചിന്തിക്കുക.
പയ്യന്നൂര്‍ കണ്ടങ്കാളി ഷേണായി സ്മാരക ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകളാണ് ഈ ആശയം മുന്നോട്ടുവയ്ച്ച് പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. ഈ അവധിക്കാലം അവര്‍ പഴയതും ഉപയോഗ യോഗ്യവുമായി നൂറോളം സൈക്കിളുകള്‍ സമാഹരിച്ചു. ബാച്ചുകള്‍ തിരിച്ച് അവ സമാഹരിച്ച് റിപ്പയര്‍ ചെയത് സഞ്ചാരയോഗ്യമാക്കി തീര്‍ത്തു. സ്കൂള്‍ തുറക്കുന്നതോടെ അവ ആവശ്യക്കാരെ കണ്ടു പിടിച്ച് വിതരണം ചെയ്യും. പഴയ സൈക്കിളുകളോ ഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളുമെല്ലാം ശേഖരിച്ച് പുനരുപയോഗം ചെയ്യുന്നു, വ്യക്തിപരമായ ആവശ്യത്തിനല്ല കാഡറ്റുകള്‍ ഈ പ്രവര്‍തത്തനം നടത്തുന്നത്. പാവപ്പെട്ട കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ വേണ്ടിയാണ്.
അതേസമയം നഗരത്തിലെ പലര്‍ക്കും പൊതുഗതാഗതം താങ്ങാന്‍ പണമില്ല. പുനരുപയോഗം അവരെ സഹായിക്കുന്നതിനും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു മികച്ച മാര്‍ഗമാണ്,’
സേവനത്തിന്റെ പുത്തന്‍ മാതൃക കണ്ടെത്തിയ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ പയ്യന്നൂര്‍ എംഎല്‍എ ടി.ഐ മധുസൂദനന് അഭിനന്ദിച്ചു.
അനുകരണീയമായ ഈ മാതൃകക്ക് അഭിനന്ദിക്കാം ഈ കൂട്ടുകാരെയും നേതൃത്വം നല്കിയ അദ്ധ്യാപകരെയും. മഹത്തരമായ ഈ യജ്ഞം ഏറ്റെടുത്ത വിദ്യാര്‍ഥികള്‍ ലഭിച്ച നൂറിലധികം സൈക്കിളുകള്‍ സഞ്ചാരയോഗ്യമാക്കാനുള്ള കഠിന പ്രയത്നത്തിലാണ്. അവരെ താഴെ കാണുന്ന Google pay നമ്പറില്‍ ചെറിയ ഒരു സംഭാവന നല്കി നിങ്ങള്‍ക്കും അതില്‍ പങ്കാളികള്‍ ആവാം.
G Pay No:7012903817