വെസ്റ്റ്ബാങ്ക് : ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ അധിനിവേശ വെസ്റ്റ്ബാങ്കിൽ മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്കിലെ ബലാട്ട അഭയാര്‍ഥി ക്യാമ്പില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇസ്രയേലിന്റെ മിന്നലാക്രമണമുണ്ടായത്.
പാലസതീന്‍ ആരോഗ്യ മന്ത്രാലയമാണ് ആക്രമണ വിവരം പ്രസ്താവനയിലൂടെ അറിയിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റതായും ഇതില്‍ ഒരാളുടെ നിലഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരണം ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല.