ഈ ഇന്റർനെറ്റ് യുഗത്തിൽ ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ ദിനം പ്രതി വർധിച്ചു വരികയാണ് . ആർക്കെങ്കിലും പണം കൊടുക്കുമ്പോഴും വാങ്ങുമ്പോഴും നമ്മൾ പണം നൽകാനുള്ള എളുപ്പത്തിൽ ഓൺലൈൻ പേയ്മെന്റാണ് ഉപയോഗിക്കുന്നത് . ഇന്ന് സ്മാർട്ഫോണും ഇന്റർനെറ്റും ഉള്ളവർക്ക് ലോകത്തിന്റെ ഏതുകോണിൽ നിന്നും ഇപ്പം വേണമെങ്കിലും പണം കൈമാറ്റം ചെയ്യാം . അതുകൊണ്ടു ഓൺലൈൻ സാദനങ്ങൾ വാങ്ങുന്നതും പണം കൈമാറ്റം ചെയ്യുന്നതും ഇന്ന് സർവ സാദാരണമാണ് . അതുപോലെ തന്നെ തട്ടിപ്പുകളും വര്ധിച്ചുവരുകയാണ് . വെത്യസ്തമായ രീതികളിലൂടെയാണ് തട്ടിപ്പുക്കാൾ നടക്കുന്നത് . ഓൺലൈനിലൂടെ പരിചയപെട്ടു പണം തെറ്റിക്കുന്ന രീതി ,അതുപോലെ അറിയപെടുന്നവരുടെയും പരിചയപെടുന്നവരുടെയും ഫേക്ക് ഐഡി ഉണ്ടാക്കിയും വ്യാജന്മാർ തട്ടിപ്പു നടക്കുന്നു . അതുപോലെ ബാങ്ക് ഇൻഷുറൻസ് , ടെലികോം കമ്പനി എന്നിവയായുടെ പേരിൽ അവരറിയാതെ കെവൈസി അപ്ഡേഷന് എന്നുപറഞ്ഞു പലകാരണങ്ങൾ പറഞ്ഞു അക്കൗണ്ട് വിവരങ്ങളും വെക്തി വിവരങ്ങളും ശേഖരിച്ച തട്ടിപ്പു നടത്തും, , വ്യാജ വെബ്സൈറ്റ് ഇമെയിൽ വഴി ലോഗിൻ വിവരം തട്ടിയെടുക്കാം, അതുപോലെ ആപ്പ് വഴിയും തട്ടിപ്പു നടക്കാറുണ്ട് .
എന്നാൽ ഇപ്പോൾ വീട്ടിൽ ഇരുന്നു ഓൺലൈൻ ആയി പണം സമ്പാദിക്കാം എന്ന വാഗ്ദാനവുമായി പുതിയ ഓൺലൈൻ തട്ടിപ്പുകൾ പുറത്തു വരുണ്ട്. അഞ്ചുമാസത്തിനിടെ പാലക്കാട് ജില്ലയിൽ നിന്ന് മാത്രം തട്ടിപ്പിനിരയായായതിനെ തുടർന്ന് 250 ലേറെ പരാതികളാണ് സൈബർ പോലീസിന് ലഭിച്ചത് . തട്ടിപ്പിൽ 10000 മുതൽ ഇരുപതു ലക്ഷം വരെ നഷ്ടപെട്ടുള്ളവരുണ്ടെന്നാണ് സൂചന .
തട്ടിപ്പിന്റെ ആദ്യപടി ഇങ്ങനെയാണ് പ്രമുഖ ഷോപ്പിംഗ് ഉത്പന്നങ്ങളുടെ പ്രൊമോഷൻ ജോലി , അതുപോലെ ഹോളിവുഡ് സിനിമകളുടെ റേറ്റിംഗ് വർധിപ്പിക്കൽ തുടങ്ങിയവയാണ് ജോലിയെന്ന് ധരിപ്പിച്ചു അത്തരം സൈറ്റുകൾ പോലെ തോന്നിക്കുന്ന വ്യാജ ലിങ്കുകൾ നൽകി കബിളിപ്പിക്കുകയാണ് ചെയുന്നത് . പിന്നീട ഈ കാര്യങ്ങൾ കൃത്യമായി കിട്ടാൻ ആപ് ഡൌൺലോഡ് ചെയ്യാൻ പറയും . ആപ്പിൾ ലോഗിൻ ചെയ്ത നൽകുന്ന വിവരങ്ങളിലൂടെ വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കും എന്നിട്ടു മറ്റു തട്ടിപ്പുകളാക്കുള്ള വഴിയായി ഈ വിവരങ്ങൾ ഉപയോഗിക്കും .
ഈ അപ്പുകളിൽ ലോഗിൻ ചെയ്യുംബ്ബോൾ യൂസെറൈഡ് ,പാസ്സ്വേർഡ് ചോദിക്കും ഇവ നൽകിയാണ് ആപ്പിന്റെ പ്രവർത്തനം ആരംഭിക്കുന്നത് . ചെറിയ വഴിയിലൂടെയാണ് തട്ടിപ്പുക്കാൾ തുടങ്ങുന്നത് . .ആദ്യ ടാസ്ക് പൂർത്തിയാക്കുന്നവരോട് മുന്നൂറു രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെടും. നിശ്ചയ സമയത്തിനകം 500 രൂപ മുതൽ 1500 രൂപ വരെ നിക്ഷേപകന്റെ അക്കൗണ്ടിൽ വന്നതായി സന്ദേശം വരും . എന്നാൽ ഈ തുക നിക്ഷേപകന് പിൻവലിക്കാനാവില്ല . ഇത്തരത്തിൽ ഓരോ ഘട്ടത്തിനും നിശ്ചിതതുക അടയ്ക്കാനാവശ്യപ്പെടും. ഇതിന് സമാന്തരമായി നിക്ഷേപകൻ നേടിയ തുക സൈറ്റിൽ തെളിയും.
വൻതുക നഷ്ടമായതിനുശേഷമാണ് പലരും പരാതിയുമായെത്തുന്നതെന്ന് സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. പ്രതാപ് പറയുന്നു. അപ്പോഴേക്കും തട്ടിപ്പുകാർ നിക്ഷേപകൻ അതുവരെ അടച്ച തുകകളെല്ലാം പിൻവലിച്ചിരിക്കും. ഇത്തരം പരാതികൾ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ പെട്ട് പണം നഷ്ടപ്പെട്ടാൽ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ ഹെല്പ്ലിനെ നമ്പറായ 1930 ഇത് വിളിച്ച പരാതി നൽകാം . രാജ്യത്തു എവിടെ താമസിക്കുന്നവർക്കും സൈബർ കുറ്റകൃത്യത്തിന് പരാതി നൽകാം .പാർത്തിയിലെ വിവരം അനുസരിച്ച നടപടിയുണ്ടാകും