തൃശ്ശൂര്‍: എരുമപ്പെട്ടിയില്‍ ഭാര്യയുടെ നഗ്നചിത്രങ്ങള്‍ അശ്ലീല ആപ്പ് വഴി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. മണ്ടംപറമ്പ് കളത്തുവീട്ടില്‍ സെബി (33) ആണ് അറസ്റ്റിലായത്. പാലക്കാട് സ്വദേശിനിയായ ഭാര്യയുടെ പരാതിയിലാണ് നടപടി. സെക്സ് ചാറ്റിനായുള്ള ആപ്പിലായിരുന്നു ഭാര്യയുടെ നഗ്നചിത്രം ഇയാള്‍ പങ്കുവച്ചിരുന്നത്.
രണ്ടരവര്‍ഷം മുന്‍പായിരുന്നു യുവതിയെ സെബി വിവാഹം ചെയ്തത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബം ആയിരുന്നു യുവതിയുടേത്. അതുകൊണ്ട് തന്നെ വിവാഹ ശേഷം സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് യുവതിയെ ഉപദ്രവിക്കുക പതിവായിരുന്നു. പത്ത് പവന് സ്വര്‍ണമാണ് സെബിയ്ക്ക് സ്ത്രീധനമായി യുവതിയുടെ കുടുംബം നല്‍കിയത്. എന്നാല്‍ കൂടുതല്‍ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ പേരില്‍ സെബിയും കുടുംബവും മാനസികമായും ശാരീരികമായും യുവതിയെ ഉപദ്രവിച്ചിരുന്നു. ഇതിനിടെയാണ് ഇയാള്‍ അശ്ലീല ചിത്രങ്ങള്‍ അശ്ലീല ആപ്പില്‍ പങ്കുവച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ യുവതി പരാതിപ്പെടുകയായിരുന്നു.
സെബിയുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കുകയാണ്. പ്രാഥമിക പരിശോധനയില്‍ ഇയാള്‍ കുറ്റം ചെയ്തതായി വ്യക്തമായിട്ടുണ്ട്. പങ്കാളികളെ പരസ്പരം പങ്കുവയ്ക്കാനായി ഉപയോഗിക്കുന്ന ആപ്പിലാണ് സെബി ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് എന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ സെബിയ്ക്കെതിരെ സ്ത്രീധന പീഡനത്തിന് ഉള്‍പ്പെടെ കേസ് എടുത്തിട്ടുണ്ട്.