പിറന്നാള്‍ ദിവസം കിട്ടിയ ചോക്ലേറ്റ് കഴിച്ച സ്ത്രീ മകന്റെയും ബന്ധുക്കളുടെയും മുന്നില്‍ വച്ച് മരിച്ചു. ് ബ്രസീലിലാണ് സംഭവം. ലിന്ഡാസി വിഗാസ് ബാറ്റിസ്റ്റ ഡി കാര്‍വാലോ എന്ന സ്ത്രീയാണ് പിറന്നാള്‍ ദിവസം തന്നെ അജ്ഞാതനയച്ച ചോക്ലേറ്റ് കഴിച്ച് മരിച്ചത്.പിറന്നാള്‍ ദിവസം കുറച്ച് പൂക്കളും, ചോക്ലേറ്റും അവര്‍ക്ക് സമ്മാനമായി ആരോ അയച്ച് നല്കി. ആ ചോക്ലേറ്റ് കഴിച്ചയുടനെ അവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. കഴിച്ചതിനു പിന്നാലെ ശ്വാസം മുട്ടുകയും അവള് നിലത്ത് വീഴുകയും ചെയ്തു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇവരുടെ മകനും ചോക്ലേറ്റ് കഴിക്കാന്‍ ശ്രമിച്ചു. എന്നാല്‍, രുചി വ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തുപ്പിക്കളഞ്ഞു.എന്നാല്‍ ചോക്ലേറ്റ് അയച്ച അജ്ഞാതനാരാണെന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. അന്വേഷണം നടക്കുകയാണ്. ഒരു ഡെലിവറി ഉണ്ടെന്ന് കാണിച്ച് പിറന്നാളിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് യുവതിക്ക് ഒരു കോള്‍ വന്നിരുന്നു. എന്നാല്‍ അത് തന്റെ കാമുകന്റെ കടയില്‍ ഏല്‍പ്പിയ്ക്കാനാണ് ലിന്ഡാസി പറഞ്ഞത്. ചോക്ലേറ്റ് അയച്ചു തന്നത് ആരാണെന്ന് അറിയാതെ അത് കഴിയ്ക്കില്ല എന്ന് യുവതി പറഞ്ഞു. മുന്‍ഭര്‍ത്താവിനോട് അയാളാണോ ആ സമ്മാനം അയച്ചത് എന്നും അവള് ചോദിച്ചിരുന്നു. അത് അയച്ചത് താനാണ് എന്ന് മുന്‍ഭര്‍ത്താവ് സമ്മതിക്കുകയും ചെയ്തു. ചോക്ലേറ്റ് കഴിച്ച് യുവതി മരിച്ചതിന് പിന്നാലെ മുന്‍ഭര്‍ത്താവിനെ ചോദ്യം ചെയ്തു. എന്നാല്‍, തമാശയ്ക്കാണ് അത് സമ്മതിച്ചത് എന്നായിരുന്നു ഇയാളുടെ വിശദീകരണം. ലിന്ഡാസിയുടെ വീട്ടുകാരും ഇയാള്‍ നിരപരാധി ആയിരിക്കും, കാരണം ലിന്ഡാസിയും ഇയാളും തമ്മില്‍ നല്ല സൗഹൃദത്തിലാണ് എന്നാണ് അറിയിച്ചത്. ഏതായാലും ദുരൂഹമായ സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.