സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി അവനീതിന്റേയും അഞ്ജുവിന്റേയും സേവ് ദ ഡേറ്റ് വിഡിയോ. പതിവ് സേവ് ദ ഡേറ്റ് ശൈലികളിൽ നിന്ന് മാറി പണിയ ഗോത്രത്തിന്റെ തനത് ആചാരങ്ങളും അനുഷ്ഠാനങ്ങളും വസ്ത്രശൈലിയുമെല്ലാം ഉൾപ്പെടുത്തിയാണ് ഈ സേവ് ദ ഡേറ്റ് വിഡിയോ ഒരുക്കിയിരിക്കുന്നത്
‘പണ്ട് മുതലേ ആ ആചാരമെല്ലാം കണ്ടുവളർന്ന ആളാണ് ഞാൻ. ഇപ്പോഴത്തെ പുതിയ തലമുറ വന്നപ്പോൾ ഇതെല്ലാം ഇല്ലായിക്കൊണ്ടിരിക്കുകയാണ്. കല്യാണമായപ്പോൾ തന്നെ ഇങ്ങനെയൊന്ന് ചെയ്യണമെന്ന് കരുതിയിരുന്നു’- അവനീത് പറയുന്നു.
പതിവ് സേവ് ദ ഡേറ്റ് വിഡിയോയിൽ കാണുന്ന പാശ്ചാത്യാ വസ്ത്രങ്ങളെല്ലാം വേണ്ടെന്ന് വച്ച് തന്റെ ഗോത്രത്തിന്റെ സത്വം ഉൾക്കൊള്ളുന്ന വേഷം ധരിച്ചാണ് അവനീതും അഞ്ജുവും എത്തിയത്. അവനീത് ഒരു മുണ്ടും ശരീരത്തിന് കുറുകെ ഒരു തോർത്തും കെട്ടിയി. അഞ്ജു ഒരു കറുത്ത ബ്ലൗസും മേൽമുണ്ടും, പരമ്പരാഗത പണിയ ഗോത്ര ആഭരണങ്ങളും. ‘എങ്കള കല്യാണാഞ്ചു, ഉങ്കളം വന്തോയ് മക്കളെ’ എന്ന ഗോത്രമലയാളത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്.