ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത സിദ്ധരാമയ്യ വ്യത്യസ്തമായൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ആദരസൂചകമായി പൂക്കളോ ഷാളുകളോ നല്‍കേണ്ടെന്നാണ് സിദ്ധരാമയ്യയുടെ അഭ്യര്‍ഥന. സ്നേഹപ്രകടനത്തിന് സമ്മാനങ്ങള്‍ നല്കുന്നെങ്കില് പുസ്തകമായി നല്‍കാമെന്നാണ് വ്യക്തമാക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
പ്രഖ്യാപനത്തിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. ഉചിതമായ തീരുമാനമെന്ന് പലരും പ്രതികരിച്ചു. എന്നാല്‍ ബിജെപി അനുകൂലികള്‍ വ്യത്യസ്ത വാദവുമായി എത്തിയിട്ടുണ്ട്. നേരത്തെ തന്നെ മോദി പറഞ്ഞ കാര്യമാണെന്നും നല്ല ശീലങ്ങള്‍ പിന്തുടരുകയാണ് സിദ്ധരാമയ്യയെന്നുമാണ് അത്തരക്കാരുടെ പ്രതികരണം.
കഴിഞ്ഞ ദിവസം തനിക്കുള്ള സീറോ ട്രാഫിക് പ്രോട്ടോകോള്‍ റദ്ദാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്കിയതും വലിയ വാര്‍ത്തയായിരുന്നു.