കായംകുളം: വാടക വീട്ടില്‍ തടമെടുത്ത് കഞ്ചാവ് നട്ടുവളര്‍ത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി. പശ്ചിമ ബംഗാള്‍ സ്വദേശിയായ അമിത് റോയിയെയാണ് കായംകുളം റെയില്‍വേ സ്റ്റേഷന് സമീപത്തെ വീട്ടില്‍നിന്നും പിടികൂടിയത്. 10 കഞ്ചാവ് ചെടികളാണ് ഇയാള്‍ മികച്ച രീതിയില്‍ പരിപാലിച്ച് വന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ അനിമോന് ആന്റണി, പ്രിവന്റീവ് ഓഫീസര്‍ കെഐ ആന്റണി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എസ്എസ് സിനുലാല്‍, എം പ്രവീണ്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.