സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഹിജാബ് ധരിച്ചത്തിന് വനിതാ ഡോക്ടർക്ക് നേരെ അസഭ്യവർഷ്യം. രാത്രി ഡ്യൂട്ടിക്കായി ഹിജാബ് ധരിച്ചെത്തിയ വനിതാ ഡോക്ടറെ ബിജെപി പ്രവർത്തകനാണ് അധിക്ഷേപിച്ചത്. തമിഴ്നാട്ടിലെ നാഗപട്ടണത്തെ തിരുപ്പുണ്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം.
ഹിജാബ് ധരിച്ചതിന്റെ പേരിൽ ബിജെപി പ്രവർത്തകനായ ഭുവനേശ്വർ റാം ഡോക്ടറോട് തട്ടിക്കയറുകയായിരുന്നു. ഹിജാബും ബുർഖയും എന്തിന് ധരിച്ചു? യൂണിഫോം എവിടെ? എന്നതടക്കമുള്ള ചോദ്യങ്ങൾ ഇയാൾ ഡോക്ടറോട് ചോദിക്കുന്നുണ്ട്. ഇതിന് ശേഷമായിരുന്നു അസഭ്യവർഷ്യം. വനിതാ ഡോക്ടറെ അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
നെഞ്ചുവേദനയെ തുടർന്ന് അയൽവാസിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുവന്നതായിരുന്നു ഭുവനേശ്വർ റാം. വനിതാ ഡോക്ടറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ റാം ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.