ന്യൂ കാലിഡോണിയ: ന്യൂ കാലിഡോണിയയിലെ ലോയല്‍റ്റി ദ്വീപുകളുടെ തെക്കുകിഴക്ക് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. ന്യൂ കാലിഡോണിയ, ഫിജി, വാനുവാട്ടു എന്നീ പ്രദേശങ്ങളില്‍ സുനാമിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയതായി യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം അറിയിച്ചു. 10 കിലോമീറ്റര്‍ (6.21 മൈല്‍) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു.
ഹവായിക്ക് നിലവില്‍ സുനാമി ഭീഷണിയില്ലെന്ന് ഹവായ് എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി ട്വീറ്റ് ചെയ്തു. യുഎസ് നാഷണല്‍ സുനാമി മുന്നറിയിപ്പ് കേന്ദ്രം അനുസരിച്ച്, വാനുവാട്ടുവിന്റെ ചില തീരങ്ങളില്‍ ഒരുമീറ്റര്‍ വരെ ഉയരുന്ന സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ട്. ഫിജി, കിരിബാത്തി, ന്യൂസിലന്‍ഡിലെ വിദൂര കെര്‍മഡെക് ദ്വീപുകള്‍ എന്നിവിടങ്ങളില്‍ 0.3 മീറ്ററില്‍ താഴെയുള്ള ചെറിയ തിരമാലകള്‍ പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി.