കൊച്ചി: കഴിഞ്ഞ ഏഴ് വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ സമൂഹത്തിലെ അടിസ്ഥാന വിഭാഗമായ പട്ടിക ജാതിക്കാരോട് കൊടിയ നീതികേടാണ് കാട്ടിയതെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി എം വേലായുധന് അഭിപ്രായപ്പെട്ടു. പിണറായി സര്‍ക്കാരിന്റെ പട്ടികജാതി വഞ്ചനക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ച കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടിക ജാതി വിദ്യാര്‍ഥികളുടെ ഗ്രാന്‍ഡ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസാനുകൂല്യങ്ങള്‍ തടഞ്ഞു വയ്ക്കുകയും, പട്ടികജാതിക്കാര്‍ക്ക് നേരെ ഉണ്ടാവുന്ന ആക്രമങ്ങളോട് നിസ്സാംഗത പുലര്‍ത്തുകയും ചെയ്യുകയാണ് ഈ സര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി.
പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് മനോജ് മനക്കേക്കര അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വക്കറ്റ് കെഎസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഷാജി മൂത്തേടന്, സംസ്ഥാന സമിതി അംഗം സി ജി രാജഗോപാല്‍, പട്ടിക ജാതി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് സി എം മോഹനന്,
ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അജീഷ് തങ്കപ്പന്, കമല്‍ എ എ എന്നിവര്‍ പ്രസംഗിച്ചു.
മേനക ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം പട്ടിക ജാതിമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റുമാരായ സി എം വില്‍സണ്‍, സുബ്രഹ്മണ്യന്,സലീഷ് ചെമ്മണ്ണൂര്‍ എന്നിവര്‍ നയിച്ചു.