വൈദ്യ പരിശോധനക്കായി വിലങ്ങില്ലാതെ ആശുപത്രിയിൽ എത്തിച്ച പ്രതിയുടെ കൈയിൽ വിലങ്ങിട്ടു വരാൻ രേഖാമൂലം നിർദേശിച്ചു വനിതാ ഡോക്ടർ . തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് നിർദേശം നൽകിയത് . കൈ വിലങ്ങിട്ടു പ്രതിയെ പരിശോധനക്കായി കൊണ്ടുവരണമെന്ന് ഡോക്ടർ കുറിപ്പിൽ രേഖപെടുത്തിയതെന്നു ജനറൽ ആശപത്രി ജീവനക്കാർ അനൗദ്യോഗികമായി പറഞ്ഞു .
കൈവിലങ്ങില്ലാത്ത പ്രതികളെ പരിശോധിക്കരുതെന്ന് ഗ്രൂപ്പുകളിൽ ആവശ്യം ഉയർന്നിരുന്നു. ശക്തമായ പ്രതിഷേധം ഉണ്ടായില്ലെങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും ഗ്രുപ്പുകളിൽ വിമർശനം ഉണ്ടായി . സംസ്ഥാന വ്യാപകമായി ഡോക്ടർമാർ ്ആരംഭിച്ച സമരങ്ങൾ തണുപ്പിക്കാൻ ഡോക്ടർമാരുടെ സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ചർച്ച നടത്തും. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രി ചേംബറിൽ രാവിലെ 10.30നാണ് ചർച്ച നടത്തുക . അത്യാഹിത വിഭാഗങ്ങൾ ഒഴികെ മറ്റു സംവിധാനങ്ങളെല്ലാം സ്തംഭിപ്പിസിച്ചുകൊണ്ടാണ് ഐഎംഎയുടെയും മറ്റു സംഘടനകളുടെയും നേതൃത്വത്തിൽ ഡോക്ടർമാർ ബുധനാഴ്ച രാവിലെ മുതൽ ആരംഭിച്ച സമരം ആരംഭിച്ചത് .
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് കുറ്റാരോപിതന്റെ കുത്തേറ്റ ഡോക്ടർ മരിച്ച സംഭവത്തിൽ കോട്ടയം മുട്ടുചിറ സ്വദേശിനിയായ ഹൗസ് സർജൻ ഡോ. വന്ദന (25) ആണ് മരിച്ചത്. വൈദ്യ പരിശോധനക്കെത്തിച്ച അക്രമി സന്ദീപ് എന്ന അധ്യാപകന്റെ കുത്തേറ്റാണ് ഡോക്ടർ മരിച്ചത്. സർജിക്കൽ കത്രിക ഉപയോഗിച്ച് മുതുകത്തും മുഖത്തും കുത്ത് ഏറ്റിരുന്നു തുടർന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.