വിവാഹം പാതിവഴിക്ക് നിർത്തി വധുവിൻ്റെ അനിയത്തിയുടെ കഴുത്തിൽ താലിചാർത്തി യുവാവ്. ബീഹാറിലെ സരനിലാണ് സിനിമാ കഥകളെ വെല്ലുന്ന കല്യാണ വിശേഷം അരങ്ങേറിയത്. വധുവിൻ്റെ അനിയത്തിയയുമായി പ്രണയത്തിലായിരുന്ന യുവാവാണ് ചടങ്ങിനിടെ വിവാഹത്തിൽ നിന്ന് പിന്മാറിയത്. പിന്നീട് വരനും വധുവിൻ്റെ അനിയത്തിയും തമ്മിൽ വിവാഹം കഴിച്ചു.
രാജേഷ് കുമാറും റിങ്കു കുമാരിയും തമ്മിലുള്ള വിവാഹച്ചടങ്ങുകൾ നടക്കുകയായിരുന്നു. ഇതിനിടെ രാജേഷിന് റിങ്കുവിൻ്റെ അനിയത്തിൽ പുതുളിൻ്റെ കോൾ. എന്നെ കല്യാണം കഴിച്ചില്ലെങ്കിൽ ചത്തുകളയുമെന്നായിരുന്നു പുതുളിൻ്റെ ഭീഷണി. ഇക്കാര്യം രാജേഷ് വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ തമ്മിൽ പൊരിഞ്ഞ തല്ല്. പിന്നാലെ പൊലീസെത്തി. കാര്യങ്ങളൊക്കെ കേട്ടതിനു ശേഷം പൊലീസ് രാജേഷിൻ്റെയും പുതുളിൻ്റെയും കല്യാണം നടത്തിക്കൊടുത്തു.
രാജേഷും പുതുളും പ്രണയബന്ധത്തിലായിരുന്നു. രണ്ട് പേരും തങ്ങളുടെ വീട്ടുകാരോട് ഇക്കാര്യം അറിയിച്ചിരുന്നില്ല. ഇതിനിടെ രാജേഷിന് റിങ്കുവുമായി വിവാഹമുറപ്പിച്ചു. ഇത് പുതുളിന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. സ്വന്തം സഹോദരിയെ കാമുകൻ വിവാഹം കഴിക്കുന്നത് പുതുളിന് ഉൾക്കൊള്ളാനായില്ല. ചടങ്ങ് നടക്കുന്നതിനിടെ രാജേഷിനെ വിളിച്ച പുതുൾ വിവാഹം നടന്നാൽ താൻ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്നറിയിച്ചു. ഉടൻ രാജേഷ് വിവാഹത്തിൽ നിന്നു പിന്മാറി. വിവരം വീട്ടുകാരെ അറിയിച്ചതോടെ അടിപിടിയുണ്ടായ വീട്ടുകാരെ പൊലീസെത്തി ശാന്തരാക്കി. നീണ്ട ചർച്ചകൾക്കു ശേഷം രണ്ട് വീട്ടുകാരും രാജേഷും പുതുളും തമ്മിലുള്ള വിവാഹത്തിനു സമ്മതം മൂളുകയായിരുന്നു.