മോഹന്‍ലാലിനോട് ഒരു തരത്തിലുള്ള ശത്രുതയോ വെറുപ്പോ ഇല്ലെന്നും അദ്ദേഹത്തെ വളരെ ഇഷ്ടമാണെന്നും ശ്രീനിവാസന്. വെറുക്കാനുള്ള എന്തെങ്കിലും കാരണം ഇതുവരെയുണ്ടായിട്ടില്ലെന്നും തങ്ങള്‍ ഒരുമിക്കുന്ന സിനിമ ഉടനുണ്ടാകുമെന്നും ശ്രീനിവാസന് പറയുന്നു.
ഞങ്ങള്‍ തമ്മില്‍ ശത്രുതയൊന്നുമില്ല, ശത്രുതയുണ്ടെന്ന് പറയുന്നവര്‍ക്ക് അതുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടായിരിക്കാം. ഞങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പ്രിയനും സത്യനുമൊക്കെ അങ്ങനെയൊരു ആഗ്രഹമുണ്ട്. പക്ഷേ സത്യന് ഉടന്‍ അങ്ങനെയൊരു പ്ലാന്‍ ഇല്ല , പ്രിയന് പ്ലാന്‍ ഉണ്ട്. മകന് വിനീതിന് വളരെ ആഗ്രഹമുണ്ട്, ഞങ്ങളൊരുമിച്ച് ഒരു ചിത്രം ചെയ്യണമെന്ന് ,ചിലപ്പോള്‍ അതായിരിക്കും ആദ്യം നടക്കുന്നത്- അദ്ദേഹം പറഞ്ഞു.