കിരണ്‍ റിജ്ജുവിനെ കേന്ദ്ര നിയമമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി പകരം അര്ജുന് റാം മേഘ്വാളിന് ചുമതല നല്കി.
സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന മന്ത്രിമാരില്‍ ഒരാളും ട്രബിള്ഷൂട്ടറുമായ റിജ്ജുവിനെ കാബിനറ്റ് പദവിയോടെ നിയമ മന്ത്രാലയത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ താരതമ്യേന താഴ്ന്ന നിലയിലുള്ള ഭൗമശാസ്ത്ര മന്ത്രാലയത്തിലേക്കാണ് മാറ്റിയത്.
പാര്‍ലമെന്ററി കാര്യങ്ങളുടെ ചുമതലയുള്ള സഹമന്ത്രി അര്ജുന് റാം മേഘ്വാളിന് ഇനി നിയമ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയും ഉണ്ടായിരിക്കും. സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് നിയമമന്ത്രി ക്യാബിനറ്റ് പദവിയിലില്ലാത്തത്.