ഡോ. വന്ദന ദാസിന്റെ കൊലപാതകം : പോലീസ് അറിഞ്ഞ്കൊണ്ടു മരണത്തിനു വിട്ടുകൊടുത്തു, ആരോപണവുമായി നടനും ബിജെപി നേതാവായ സുരേഷ് ഗോപി. സംഭവത്തിൽ പോലീസിന് പിഴവ് സംഭവിച്ചുയെന്നും ദീർഘവീക്ഷണം ഇല്ലാതെ പോയെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി . രക്ത ബന്ധമുള്ള കുട്ടിയായിരുന്നു എങ്കിൽ പോലീസ് ഇങ്ങനെ ചെയുമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു .
രക്തബന്ധമുള്ള കുട്ടിയായിരുന്നു ആ ഡോക്ടറെങ്കിൽ ഇവർ ഈ പറയണേ 50 മീറ്റർ അല്ലെങ്കിൽ 100 മീറ്റർ വിട്ടു നിൽക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. എന്റെ പെങ്ങളുടെ മോളാണ് എന്നൊരു ബോധ്യം അവർക്ക് സത്യത്തിൽ ഉണ്ടായിരുന്നെങ്കിൽ, അവർ അവളെ ഒറ്റയ്ക്കു വിട്ടിട്ട് പോകുമായിരുന്നോ? അവിടെ നിയമം പറയുമായിരുന്നോ? ഇത്രയും മാത്രമേ എനിക്ക് ആ ഉദ്യോഗസ്ഥരോടു ചോദിക്കാനുള്ളു എന്ന് സുരേഷ് ഗോപി പറഞ്ഞു .
കോട്ടയം മുട്ടുചിറ സ്വദേശിനിയായ ഹൗസ് സർജൻ ഡോ. വന്ദന (25) ആണ് മരിച്ചത്. വൈദ്യ പരിശോധനക്കെത്തിച്ച അക്രമി സന്ദീപ് എന്ന അധ്യാപകന്റെ കുത്തേറ്റാണ് ഡോക്ടർ മരിച്ചത്. സർജിക്കൽ കത്രിക ഉപയോഗിച്ച് മുതുകത്തും മുഖത്തും കുത്ത് ഏറ്റിരുന്നു തുടർന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഡോക്ടർക്ക് പുറമെ പൊലീസുകാർ ഉൾപ്പെടെ മറ്റ് നാല് പേരെയും പ്രതി ആക്രമിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് സന്ദീപ്. ഡീ അഡിക്ഷൻ സെന്ററിൽനിന്ന് എത്തിയ സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയില്‍ കാലിനു മുറിവേറ്റിരുന്നു. തുടര്‍ന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തില്‍ കുത്തുകയായിരുന്നു.