കോവിഡിനുശേഷം വലിയയൊരു മഹാമാരി എത്തുന്നു മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന . വരാൻ പോകുന്നത് കോവിഡ് 19 നേക്കാൾ അപകടകാരിയായ രോഗം ആയതിനാൽ ലോകം നേരിടാൻ തയാറായിരിക്കണമെന്നു മുന്നറിയിപ്പ് നൽകുന്നു . കോവിഡിനെ തുടർന്ന് അനേകം ആളുകൾ മരിക്കുകയുണ്ടായി നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തു .
കൂടുതൽ മാരകമായേക്കാവുന്ന വൈറസിന്റെ ഭീഷണി ഉയർന്നു വരാൻ സാധ്യത ഉണ്ടെന്നു ഡബ്ല്യൂ എച്ച ഓ മേധാവി റ്റെഡ്റോസ് അദാനം പറഞ്ഞു. . ഇനി വരുന്ന പകർച്ച വ്യാധിയെ ചെറുക്കുന്നതിന് ആവശ്യമായ തയാറെടുപ്പുകൾ സ്വീകരിക്ക്ണം എന്ന് അദ്ദേഹം പറഞ്ഞു . കോവിഡ് സമയത്തു ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അടുത്തിടെയാണ് പിൻവലിച്ചതു. പുതിയ മഹാമാരിയുടെ മുന്നറിയിപ്പ്പിൽ ഭീഷണി ഒഴിഞ്ഞു പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു . അതുകൊണ്ട് ഒറ്റകെട്ടായി മഹാമാരിക്കെതിരെ പൊരുതാൻ തയാറാകണമ് എന്നും പറഞ്ഞു .