ന്യൂഡല്‍ഹി: മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടി ബോക്സിംഗ് താരം എംസി മേരികോം. സംസ്ഥാനം കത്തിക്കൊണ്ടിരിക്കുന്നതായും അടിയന്തരമായി ഇടപടെണമെന്നും മേരികോമിന്റെ ട്വീറ്റ്. സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ സൈന്യം ഫളാഗ് മാര്‍ച്ച് നടത്തി. അസം റൈഫിള്‍സിന്റെ കൂടുതല്‍ ഉദ്യോഗസ്ഥരെ സംഘര്‍ഷമേഖലയിലേക്ക് അയച്ചു. സംസ്ഥാനത്തെ ഇന്റര്‍നെറ്റ് നിരോധനം നീട്ടി.
‘എന്റെ സംസ്ഥാനമായ മണിപ്പൂര്‍ കത്തുകയാണ്, ദയവായി സഹായിക്കൂ’ എന്നാണ് ബോക്സിങ് ഇതിഹാസം മേരി കോമിന്റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരെ ടാഗ് ചെയ്ത ട്വീറ്റ് ഇതിനകം നിരവധിപേര്‍ പങ്കുവെച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി.