നിലമ്പൂര്‍ പ്രവാസി അസോസിയേഷന്റെ (നിപാസ്) ആഭിമുഖ്യത്തില്‍ ദമാമില്‍ പാട്ടുത്സവം സംഘടിപ്പിക്കുന്നു. മെയ് 26 വെള്ളിയാഴ്ച ഉമ്മുല്‍ സാഇകിലെ ഒയാസിസ് റിസോര്‍ട്ടില്‍ വെച്ചാണ് പരിപാടികള്‍ അരങ്ങേറുക. പരിപാടിയില്‍ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും,
നിലമ്പൂര്‍ മുനിസിപ്പാലിറ്റി, കരുളായി പഞ്ചായത്ത്, മമ്പാട് പഞ്ചായത്ത്, ചാലിയാര്‍ പഞ്ചായത്ത് എന്നീ പ്രദേശത്തുകാരുടെ കിഴക്കന്‍ പ്രവിശ്യയിലെ കൂട്ടയ്മയാണ് നിപാസ്.