തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ആള്‍മാറാട്ടം നടത്തിയതില്‍ കടുത്ത നടപടിക്കൊരുങ്ങി കേരള സര്‍വകലാശാല. പ്രിന്‍സിപ്പലിനും വിദ്യാര്‍ഥികള്‍ക്കുമെതിരെ നടപടിക്ക് സാധ്യത. കോളേജ് യൂണിയന് തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതിനെപ്പറ്റി ആലോചിക്കുന്നു. വിശാഖിനെ ഉള്‍പ്പെടുത്തിയത് പെണ്‍കുട്ടി രാജിവച്ചതിനാല്‍ എന്ന് പ്രിന്‍സിപ്പലിന്റെ വിശദീകരണം. പ്രിന്‍സിപ്പലിന്റെ വിശദീകരണം മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്ന് സര്‍വകലാശാല. മുഴുവന്‍ തെരഞ്ഞെടുപ്പ് രേഖകളും ഇന്ന് തന്നെ ഹാജരാക്കണം. റിട്ടേണിംഗ് ഓഫീസര്‍ ആയിരുന്ന അധ്യാപകന് രജിസ്ട്രാര്‍ക്ക് മുന്പില് ഹാജരാകണമെന്നും നിര്‍ദ്ദേശം.