കോട്ടയം മെഡിക്കൽ കോളജിൽ നേഴ്സിന് നേരെ രോഗിയുടെ കൈയ്യേറ്റം. താത്ക്കാലിക ജീവനക്കാരിയായ നേഹാ ജോണിനാണ് മർദ്ദനമേറ്റത്. കൈക്ക് ഒടിവ് സംഭവിച്ച നേഹ ചികിത്സയിലാണ്.
ചികിത്സയിൽ കഴിയുന്ന രോഗിക്ക് കുത്തിവെയ്പ്പ് എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മർദ്ദനം. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.