സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്
കോഴിക്കോട് റേഞ്ച് പൊലിസ് സൂപ്രണ്ട് പ്രിൻസ് എബ്രഹാം സർവീസിൽ നിന്നും പടിയിറങ്ങുന്നു
ഇരിട്ടി: പൊലിസ് സേനയിലെ കേരളത്തിൽ അറിയപ്പെടുന്ന പൊലിസ് ഉദ്യോഗസ്ഥനായ
സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്
കോഴിക്കോട് റേഞ്ച് പൊലിസ് സൂപ്രണ്ട് പ്രിൻസ് എബ്രഹാം 28 വർഷം പിന്നിട്ട തൻ്റെ പൊലിസ് ജീവിതത്തിൽ നിന്നും മെയ് 31 ന് പടിയിറങ്ങുന്നു.
1995 ൽ സബ്ബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ച പ്രിൻസ്എബ്രഹാം പ്രിൻസിപ്പൽ എസ്.ഐയായി സുൽത്താൻ ബത്തേരിയിലാണ് ആദ്യമായി ചുമതലയേറ്റത്. തുടർന്ന് നാദാപുരം, കൂത്തുപറമ്പ് ,ഇരിട്ടി എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ എസ്.ഐ.യായി ക്രമസമാധാന ചുമതലകൾ നിർവ്വഹിച്ചു.
2003 മുതൽൽ സർക്കിൾ ഇൻസ്പെക്ടറായി. വിവിധ സർക്കിൾ ഓഫിസുകളിൽ പ്രവർത്തിച്ചു
2010 ൽ ഡി വൈ എസ് പിയായി സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് തലശ്ശേരി,ഇരിട്ടി, കൽപ്പറ്റ, നാദാപുരം, വടകര സബ്ഡിവിഷനുകളിൽ ഡി വൈ എസ് പിയായും കോഴിക്കോട് നോർത്തിൽ അസി.പൊലിസ് കമ്മീഷണറായും പ്രവർത്തിച്ചു.
ഇരിട്ടി ഡി.വൈ.എസ്.പി.യായി പ്രവർത്തിക്കുന്നതിനിടെയാണ് 2021 ൽ കണ്ണൂർ റൂറൽ ജില്ല അഡീ.എസ് പി.യായും പിന്നീട് കണ്ണൂർ സിറ്റി അഡീ.എസ് പിയായും സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ കോഴിക്കോട് സ്പെഷ്യൽ സെൽ എസ്.പിയായും, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തൃശ്ശൂർ റേഞ്ച് എസ്.പി.യായും കോഴിക്കോട് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ് പി.യായും വീണ്ടും നിയമനം ലഭിച്ചു.ഇവിടെ നിന്നാണ് ഇദ്ദേഹം തൻ്റെ ഔദ്യോഗിക ജീവിതം പൂർത്തിയാക്കി പടിയിറങ്ങുന്നത്.
വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലിസ് മെഡൽ,
നിരവധി കേസുകളുടെ അന്വോഷണമികവിന് നൂറോളം ഗുഡ് സർവീസ് എൻട്രി ബഹുമതി, എൻഐഎ ഉൾപ്പെടെയുള്ള ദേശീയ അന്വേഷണ ഏജൻസികളുടെ പ്രത്യേക അഭിനന്ദനങ്ങൾ, കേസന്വോഷണ മികവിന് 4 തവണ ബാഡ്ജ് ഓഫ് ഹോണർ പുരസ്ക്കാരം എന്നിവ
അർഹതയ്ക്കുള്ള അംഗീകാരമായി
പ്രിൻസ് എബ്രഹാം എന്ന പൊലിസ് ഉദ്യോഗസ്ഥനെ തേടിയെത്തിയിട്ടുണ്ട്.
നല്ലൊരു വാഗ്മി കൂടിയായ ഇദ്ദേഹം സ്കൂൾ, കോളജ് തലത്തിൽ 500ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 1500 ഓളം ബോധവത്ക്കര ണക്ലാസുകൾ കൈ കാര്യം ചെയ്തിട്ടുണ്ട്. ഇതിനു പുറമെ നിരവധി കലാ- സംസ്ക്കാരിക സംഘടനകളും സ്ഥാപനങ്ങളും നടത്തിയ പരിപാടികളിലും 2000 ലേറെ പ്രഭാഷണങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ട്.
കൊവിഡ് ദുരിതകാലത്ത് ഇരിട്ടി ഡി വൈ എസ് പി യായിരിക്കെ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ സാമൂഹിക ഇടപെടൽ പൊതു സമൂഹത്തിനിടയിൽഅങ്ങേയറ്റം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. തൻ്റെ ശമ്പളത്തിൽ നിന്നും വിരമിച്ച ശേഷം പെൻഷൻ തുകയിൽ നിന്നും ഒരു വിഹിതം മാസം തോറും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ തയ്യാറാവുകയും ഇതിൻ്റെ സമ്മതപത്രം ഇരിട്ടിയിൽ വെച്ച് കൈമാറി മാതൃക കാട്ടിയ ഇദ്ദേഹത്തിൻ്റെ മാനവീകതയിലൂന്നിയ മഹാമനസ്കത സംസ്ഥാന പൊലിസ് സേനയ്ക്കു തന്നെ അഭിമാനമായി മാറിയിരുന്നു.
മാനന്തവാടി പയ്യമ്പള്ളിയിൽ പരേതനായ കൽപ്പകവാടിയിൽ അബ്രഹാമിൻ്റെയും ലിസി അബ്രഹാമിൻ്റെയും മകനാണ് പ്രിൻസ് അബ്രഹാം.വയനാട് കുറുക്കൻ മൂല ഗവ.പി.എച്ച്സിയിലെ സ്റ്റാഫ് നഴ്സായ സിജി പ്രിൻസ് ആണ് ഭാര്യ
ബിരുദ വിദ്യാർത്ഥിനി യായ പ്രീജി പ്രിൻസ്, പ്ലസ് ടു വിദ്യാർത്ഥിനി യായ പ്രീനു പ്രിൻസ് എന്നിവർ മക്കളാണ്.
സർവിസിൽ നിന്നും വിരമിക്കുന്ന പ്രിൻസ് എബ്രഹാമിന് മെയ് 31 ന് കോഴിക്കോട് വെച്ച് നടക്കുന്ന ഔദ്യോഗിക യാത്രയയപ്പ് ചടങ്ങിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും യാത്രയയപ്പ് നൽകും.
പടം) സർവീസിൽ നിന്നും വിരമിക്കുന്ന സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്
കോഴിക്കോട് റേഞ്ച് പൊലിസ് സൂപ്രണ്ട് പ്രിൻസ് എബ്രഹാം