കണ്ണൂര്‍ : കൃഷി വിജ്ഞാന കേന്ദ്രത്തിലെ കര്‍ഷക ശാസ്ത്ര മ്യൂസിയം പൊളിച്ച സംഭവത്തില്‍ കാര്‍ഷിക സര്‍വ്വ കലാശാല നല്കിയ ഉറപ്പു ഇതു വരെ പാലിച്ചില്ല. ഇതിനാല്‍ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ഹോര്ടിക്കള്ച്ചര് മിഷന് വക ഒരു ജൈവ യൂണിറ്റ് അവിടെ നിര്‍മ്മിക്കുന്നതിന്നു വേണ്ടിയാണ് കര്‍ഷക ശാസ്ത്ര പിതാവ് ദര്. എം. ജെ. ജോസഫിന്റെ പേരിലുള്ള കര്‍ഷക ശാസ്ത്ര മ്യൂസിയംപൊളിച്ചത്. എന്നാല്‍ പ്രതിഷേധത്തെ തുടര്ന്ന്ജൈവ യൂണിറ്റ് പണിയാന്‍ കാര്‍ഷിക സര്‍വ്വകലാശാല മറ്റൊരു സ്ഥലം ക്യാമ്പസ്സിനുള്ളില്‍ തെരഞ്ഞെടുത്തു. മ്യൂസിയം നിന്നിരുന്ന അതേ സ്ഥലത്ത് തന്നെ പുനര്‍നിര്‍മിക്കുമെന്ന് കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മ്യൂസിയം നിലനിന്ന സ്ഥലത്ത് ജൈവ യൂണിറ്റിന്റെ പണിയാണ് നടക്കുന്നത്. ജൈവ യൂണിറ്റിന്റെ മുകളില്‍ മ്യൂസിയം പണിയുമെന്നുള്ള
കൃഷി വിജ്ഞാന കേന്ദ്രം മേധാവിയുടെ വാക്കുകള്‍ കര്‍ഷകര്‍ക്ക് സ്വീകാര്യമല്ല. ഇങ്ങനെ തര്ക്കംമുറുകി കല്ലും കയറും വിടില്ല എന്ന അവവസ്ഥയിലാണ് മ്യൂസിയവും ജൈവ യൂണിറ്റും. ജൈവ യൂണിറ്റ് പണിയാന്‍ ഏറ്റവും നല്ല ഇം മ്യൂസിയം നിലനിന്നിരുന്ന സ്ഥലം ആണെന്ന് പുതിയ വൈസ് ചാന്‍സലറെ തെറ്റിദ്ധരിപ്പിച്ചതാണ് വീണ്ടും അവിടെ ജൈവ യൂണിറ്റിന്റെ പണി തുടങ്ങാന്‍ കാരണം. പന്നിയൂര്‍ ക്യാമ്പസ്സില്‍ ഏക്കര്‍ കണക്കിന് സ്ഥലം ഉണ്ടെന്നതും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൃഷി വിജ്ഞാന കേന്ദ്രം തുടങ്ങുമ്പോള്‍ 50 ഏക്കറാണ് അനുവദിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് പന്നിയൂരില്‍ കൃഷി വിജ്ഞാന കേന്ദ്രം അനുവദിച്ചത്.
2008 ഫെബ്രുവരി 4.5 തിയ്യതികളില്‍ ആണ് ലോകത്തിലെ ആദ്യത്തെ കര്‍ഷക ശാസ്ത്ര കോണ്‍ഗ്രസ് പന്നിയൂരിലെ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സംഘടിപ്പിച്ചത്. അന്ന് ഏറ്റവും മികച്ച കര്‍ഷക ശാസ്ത്രജ്ഞനായി തെരെഞ്ഞെടുക്കപ്പെട്ടതും, ദര് എന്ന ബഹുമാന സൂചകമായ പദവി നല്കി കാര്‍ഷിക സര്‍വ്വകലാശാല ആദരിച്ചതും കുഞ്ഞേട്ടന് എന്നറിയപ്പെടുന്ന ഒട്ടേറെ കാര്‍ഷിക കണ്ടുപിടുത്തങ്ങളുടെ ഉടമസ്ഥന് ആയ ചെമ്പേരി സ്വദേശി എം. ജെ. ജോസഫിനെയായിരുന്നു. തുടര്‍ന്ന് 2010 മേയില്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു കര്‍ഷക ശാസ്ത്രം മ്യൂസിയം സ്ഥാപിച്ചു. കേരളത്തിലെ അങ്ങോള മിങ്ങോളമുള്ള കര്‍ഷകര്‍ക്ക് ഇതു നല്കിയ ഉത്തേജനവും പ്രചോദനവും ചില്ലറയല്ല. ഇന്ത്യയിലെ തന്നെ ആദ്യത്തെതായിരുന്നു ദര്. എം. ജെ. ജോസഫ് മ്യൂസിയം.