മൊബൈൽ ഫോണിലേക്കു അശ്ളീല ചിത്രങ്ങൾ അയച്ചഎന്ന വീട്ടമ്മയുടെ പരാതിയിൽ അധ്യാപകന്റെ ഫോൺ പരിശോധിച്ചപ്പോൾ കണ്ടത് നൂറിലധികം വിദ്യാർഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ, ഒടുവിൽ അധ്യാപകൻ പിടിയിൽ . പിടിയിലായത് നെടുങ്കണ്ടം വട്ടപ്പാറ സ്വദേശി ജോജു 27 ആണ്. ഹൈദരാബാദിലെ സ്കൂളിൽ അധ്യാപകനാണ് പ്രതി .
പ്രതിയുടെ സുഹൃത്തിനും അവരുടെ അമ്മക്കും അശ്ളീല ദൃശ്യം അയക്കുന്നു എന്നുള്ള പരാതിയിലാണ് അന്വേഷണം ആരംഭിച്ചത് . അങ്ങനെയാണ് ജോജുവിന്റെ ഫോണിൽ നിന്നും കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തിയത് .നെടുങ്കണ്ടം എസ്എച്ച്ഒ ബി.എസ്.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു . പ്രതി ഹൈദരാബാദിലെ സ്വകാര്യ സ്കൂളിലെ നഴ്സറി അധ്യാപകനാണ് .