ബറേലി: ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ വിവാഹദിനത്തില്‍ വരന് മുങ്ങിയതിനെ തുടര്‍ന്ന് ഇരുപത് കിലോമീറ്ററോളം സഞ്ചരിച്ച് കണ്ടെത്തി മണ്ഡപത്തിലെത്തിച്ച് വധു. വിവാഹ വസ്ത്രം ധരിച്ചാണ് വധു വരെ തെരഞ്ഞുപോയത്.
മണ്ഡപത്തില്‍ കാത്തിരിക്കുമ്പോഴാണ് ഇരിക്കുമ്പോള്‍ രണ്ടര വര്‍ഷമായി ബന്ധമുള്ള തന്റെ വരന് വരാന്‍ പോകുന്നില്ലെന്ന് യുവതി അറിയുന്നനത്. തുടര്‍ന്ന് അവള് തന്നെ അന്വേഷിക്കാന്‍ തീരുമാനിച്ചു. അമ്മയെ വേദിയിലേക്ക് കൊണ്ടുവരാന്‍ പോയതാണെന്ന് ഫോണില്‍ യുവാവ് പറഞ്ഞെങ്കിലും അവള് വിശ്വസിച്ചില്ല.ഒടുവില്‍ ബറേലി നഗരപരിധിക്ക് പുറത്തുള്ള പോലീസ് സ്റ്റേഷന് സമീപമുള്ള ബസില്‍ നിന്നാണ് വരനെ കണ്ടെത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന നാടകീയമായ സംഭവങ്ങള്‍ക്ക് ശേഷം വധുവും അവളുടെ കുടുംബവും വരന്റെ കുടുംബവും അവനെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി.
വരന്റെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതം മൂളി, ഇരുവരും ബറേലി നഗരത്തിന് പുറത്തുള്ള ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ‘വിവാഹത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടിയതിന്’ പുരുഷനെ ശകാരിച്ച വീട്ടുകാരും കാഴ്ചക്കാരും വധുവിനെ പ്രശംസിച്ചു.