ഡല്‍ഹി: ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് വിശദമായ കാലാവസ്ഥാ പ്രവചനങ്ങള്‍ നല്‍കുന്നതിനായി അനുമാന്‍ ആപ്പ് അവതരിപ്പിച്ച് ഇന്ത്യന്‍ കരസേന. മെയ് 19ന് ദില്ലിയില്‍ ആപ്പ് ലോഞ്ച് ചെയ്യും. നാഷണല്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിംഗുമായി സഹകരിച്ചാണ് സേന ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ആപ്പ് ഇന്ത്യന്‍ ആര്‍മി വൈസ് ചീഫ് ലഫ്റ്റനന്റ് ജനറല്‍ എം വി സുചീന്ദ്ര കുമാര്‍ ലോഞ്ച് ചെയ്യും. കഴിഞ്ഞ വര്‍ഷം നവംബര്‍ 24നാണ് ഇന്ത്യന്‍ സൈന്യവും എന്‍സിഎംആര്‍ഡബ്ല്യുഎഫും തമ്മില്‍ ആപ്പ് സംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ചത്.
വടക്കന്‍ അതിര്‍ത്തികളിലെ നിരീക്ഷണങ്ങള്‍ക്കായി ഇന്ത്യന്‍ സൈന്യം NCMRWF നെ സഹായിക്കുമെന്നാണ് ധാരണാപത്രത്തിലെ വ്യവസ്ഥ. ചൈനാ അതിര്‍ത്തിയിലെ കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി കൂടുതല്‍ മികവുറ്റ ഉല്‍പ്പന്നങ്ങള്‍ സമീപഭാവിയില്‍ വാങ്ങുമെന്നും ധാരണയായിട്ടുണ്ട്. സൈനികരെ സംബന്ധിച്ച് കാലാവസ്ഥാ വിവരങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. അതുകൊണ്ട്തന്നെ ഈ ആപ്പ് നിര്‍ണായകമാവുന്നു. ശത്രുവിനെതിരായ നീക്കങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഇത് സഹായകമാകും.
എന്‍സിഎംആര്‍ഡബ്ല്യുഎഫില്‍ നിന്നുള്ള ഡാറ്റയുടെ സഹായത്തോടെയാണ് കൂടുതല്‍ കൃത്യതയോടെ വെടിവെക്കാന്‍ സേനയ്ക്ക് കഴിഞ്ഞത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇന്ത്യന്‍ സൈന്യം 2023-നെ ‘മാറ്റങ്ങളുടെ വര്‍ഷമായി’ ആചരിക്കുകയാണ്. യുദ്ധഭൂമി നിരീക്ഷണ സംവിധാനം, സൈന്യത്തിനായുള്ള സാഹചര്യ ബോധവല്‍ക്കരണ മൊഡ്യൂള്‍, എന്റര്‍പ്രൈസ്-ക്ലാസ് ജിഐഎസ് എന്നിവയ്ക്കായുള്ള സാഹചര്യ റിപ്പോര്‍ട്ടിംഗ് എന്നിവ ഉള്‍പ്പെടുന്ന നിരവധി സാങ്കേതികവിദ്യകള്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികളാണ് നിലവില്‍ പുരോഗമിക്കുന്നത് . പ്ലാറ്റ്ഫോം (ഇ-സിട്രെപ്പ്), പ്രോജക്റ്റ് അവഗത്, പ്രോജക്റ്റ് ഇന്ദ്ര തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതികള്‍ സൈനികനീക്കങ്ങളെ പുനര്‍രൂപപ്പെടുത്തുകയും പുനഃക്രമീകരിക്കുകയും ചെയ്യുന്നു. ഇത് സേനയുടെ പ്രവര്‍ത്തനക്ഷമതയെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
സേനയിലെ യന്ത്രവല്‍ക്കരണം എന്നത് സാങ്കേതികതയ്ക്കൊപ്പം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു തുടര്‍ പ്രക്രിയയാണ്. ഡിജിറ്റല്‍ രംഗത്ത് ഇന്ത്യന്‍ സേനയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിന് നിരവധി സുരക്ഷിതമായ യന്ത്രവല്‍കൃത പദ്ധതികള്‍ നടന്നുവരുന്നുണ്ട്. സംവിധാനങ്ങളും പ്രക്രിയകളും പ്രവര്‍ത്തനങ്ങളും ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവ പ്രാവര്‍ത്തികമാക്കുന്നത്. മാനവ വിഭവശേഷി, ലോജിസ്റ്റിക്സ്, ഇന്‍വെന്ററി മാനേജ്മെന്റ്, മെഡിക്കല്‍ സേവനങ്ങള്‍, മറ്റ് അഡ്മിനിസ്ട്രേറ്റീവ് പ്രവര്‍ത്തനങ്ങള്‍, പ്രവര്‍ത്തനക്ഷമത എന്നിവയും ഇതിലൂടെ കൂടുതല്‍ കാര്യക്ഷമമാവുമെന്നും സേനയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കി.