നഗ്നത കാണുന്ന കണ്ണടകൾ വിൽപ്പനക്ക് എന്ന പേരിൽ തട്ടിപ്പു നടത്തിയ സംഘം പിടിയിൽ .മലയാളി ഉൾപ്പെടുന്ന നാലംഗ സംഘമാണ് പിടിയിലായത് . ലക്ഷങ്ങളുടെ തട്ടിപ്പാണ് ഇവർ ചേർന്ന് നടത്തിയത് . പ്രതികളെ കൊയംബോടത്തുള്ള ലോഡ്ജിൽ നിന്നാണ് പോലീസ് പിടികൂടിയത് . പിടിയിലായത് തൃശൂർ സ്വദേശി ഗുബൈബ്, വൈക്കം സ്വദേശി ജിത്തു , മലപ്പുറം സ്വദേശി ഇർഷാദ്, ബെംഗളൂരു സ്വദേശി സൂര്യ , എന്നിവരാണ് . പ്രതികളെ മജിസ്റ്ററേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു .
പോലീസിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത് . പ്രതികളുടെ കൈയിൽ നിന്നും കൈത്തോക്ക് , നാണയങ്ങൾ , വിലങ്ങുകൾ ,കണ്ണടകൾ എന്നിങ്ങനെ നിരവധി സമഗ്രഹികൾ പിടികൂടി . ഇവർ നഗ്നത കാണുന്ന കണ്ണടകൾ വില്പനക്ക് എന്ന പേരിൽ ദൃശ്യമാധ്യമങ്ങളിൽ പരസ്യം നൽകിയിരുന്നു . കണ്ണടക്കു ഒരു കോടി രൂപയാണ് വില അഞ്ചു ലക്ഷം രൂപയോ 10 ലക്ഷം അഡ്വാൻസ് നൽകി ബുക്ക് ചെയ്യാം . ഇത് ഓർഡർ ചെയുമ്പോൾ ഇവർ ആളുകളെ ലോഡ്ജിൽ വിളിച്ചുവരുത്തി കണ്ണടകൾ നൽകി പരീക്ഷിച്ച നോക്കാനായി നൽകും . എന്നാൽ കണ്ണാടി വെച്ച് മാറ്റമൊന്നും കണ്ടില്ലെങ്കിൽ പിന്നീട ഇവർ അവർ അറിയാതെ കാനഡ നിലത്തിട്ട് പൊട്ടിക്കും . എന്നിട് കണ്ണടയുടെ ൧ കോടി രൂപ ആളുകളിൽ നിന്ന് വാങ്ങിയാണ് തട്ടിപ്പു നടത്തിയിരുന്നത് . തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങിയിരുന്നത് . ഒടുവിൽ പണം വാങ്ങി ഇവർ മുങ്ങുകയാണ് പതിവ് . പലരും പേടിച്ചു പോലീസിൽ പരാതിപ്പെട്ടിട്ടില്ല . ഇത്തരത്തിൽ തട്ടിപ്പു നടത്തുന്നതിനിടെയാണ് ചെന്നൈയിൽ വെച്ച് പ്രതികൾ പിടിയിലായത്