കോഴിക്കോട്:അന്താരാഷ്ട്ര നിലവാരത്തിലുള്ള കോവൂരിലെ പി കൃഷ്ണപിള്ള മെമ്മോറിയല്‍ ഓഡിറ്റോറിയം നാളെ വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും. കോര്പറേഷന് 1.43 ഏക്കറില്‍ 15 കോടി രൂപ ചെലവിലാണ് ഓഡിറ്റോറിയം നിര്‍മിച്ചത്.
രണ്ടു മനോഹരമായ ലോബികളാണ് ഓഡിറ്റോറിയത്തിന്റെ പ്രധാന ആകര്‍ഷണം. ഇരുനിലകളിലായി 27000 ചതുരശ്ര അടിയാണ് കെട്ടിടം. ഡൈനിങ് ഹാള്‍, ഓഫീസ്, ഗ്രീന്‍ റൂം, അടുക്കള, ശുചിമുറി എന്നിവയാണ് താഴത്തെ നിലയില്‍ ഒരുക്കിയിരിക്കുന്നത്. 300 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ട്. ഇവിടെ ചെറിയൊരു സ്റ്റേജുമുണ്ട്. ഒന്നാം നിലയിലെ എയര്‍ കണ്ടീഷന്‍ ഓഡിറ്റോറിയത്തില്‍ 420 പേര്‍ക്ക് ഇരിക്കാം. സ്റ്റേജ്, ഗ്രീന്‍ റൂമുകള്‍ (ആണ്/ പെണ് പ്രത്യേകം), ശുചിമുറികള്‍, പ്രധാന ലോബി എന്നിവയാണിവിടെ. 70 കാറുകള്‍ക്കും അഞ്ച് ബസ്സിനും 200 ബൈക്കുകള്‍ക്കും ഒരേസമയം പാര്‍ക്കിങ് സൗകര്യമുണ്ട്. പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം രണ്ടു നിലകള്‍ ഒരുമിച്ചും ഒരു നില മാത്രമായും നല്‍കും.