ഇടുക്കി ചിന്നക്കനാലിനെ ഭീതിയിൽ ആഴ്ത്തിയ അരിക്കൊമ്പൻ എന്ന ആന നാട്ടുകാർക്ക് ശല്യം ആയിരുന്നു എങ്കിലും അരിക്കൊമ്പന് ഫാൻസ് ഏറെയായിരുന്നു . ചിന്നക്കനാലിൽ നിന്നും പെരിയാർ ടൈഗർ റിസേർവിലേക്കു പറഞ്ഞയച്ച അരിക്കൊമ്പന് അണക്കരയിൽ ഫാൻസ് അസോസിയേഷൻ രൂപീകരിച്ചു .
അതോടൊപ്പം അരിക്കൊമ്പന്റെ ചിത്രം പതിപ്പിച്ച ഫ്ളക്സ് ബോർഡും സ്ഥാപിച്ചു. കാട് മൃഗങ്ങള്‍ക്കുള്ളതാണ് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അണക്കര ബി സ്റ്റാൻഡിലെ ഓട്ടോറിക്ഷ തൊഴിലാളികളാണ് ഫാൻസ് അസോസിയേഷൻ രൂപീകരിച്ചത് . ചിന്നക്കനാലിൽ ആനയുടെ ആവാസമേഖലയിൽ കടന്നു കയറി മനുഷ്യൻ അതിനെ പിടികൂടുകയും നാട് കടത്തുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് ഫാൻസ് അസോസിയേഷൻ സ്ഥാപിച്ചതെന്ന് ഡ്രൈവർമാർ പറഞ്ഞു . കാടുമാറ്റത്തിന്റെ പേരിൽ മനുഷ്യന് കടുത്ത ഉപദ്രവം ഏൽക്കേണ്ടിവന്നതിൽ മനുഷ്യ സ്നേഹികൾക്ക് വിഷമമവും പ്രതിഷേധവും ഉണ്ട് . അപ്പോൾ ജനവാസ മേഖലയില്‍ ആന കടന്നുകയറാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.