ഇന്ത്യയില്‍ ഒരുലക്ഷം കോടിയുടെ നിക്ഷേപം നടത്തും ആമസോണിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് യൂണിറ്റായ ആമസോണ്‍ വെബ് സര്‍വീസസ് 2030-ഓടെ രാജ്യത്ത് 1.06 ലക്ഷം കോടി രൂപ നിക്ഷേപിക്കും.
ഇന്ത്യയില്‍ ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കുന്നതിനും പ്രതിവര്‍ഷം ഒരുലക്ഷം മുഴുവന്‍ സമയ ജോലികള്‍ക്ക് പിന്തുണ നല്‍കുന്നതിനും പുതിയ നിക്ഷേപം ഉപയോഗിക്കുമെന്ന് എഡബ്ല്യുഎസ് പറഞ്ഞു. നിലവില്‍, കമ്പനി ഇന്ത്യയില്‍ രണ്ട് ഡാറ്റാ സെന്ററുകള്‍ നടത്തുന്നുണ്ട്. ഒന്ന് 2016 മുതല്‍ മുംബൈയിലും, മറ്റൊന്ന് 2022 മുതല്‍ ഹൈദരാബാദിലും പ്രവര്‍ത്തിച്ചു വരുന്നു.ആമസോണ്‍ വെബ് സര്‍വീസസിന്റെ ഇന്ത്യയിലെ മൊത്തം ആസൂത്രിത നിക്ഷേപം 2030 ആകുമ്പോഴേക്കും ഏകദേശം 16.4 ബില്യണ്‍ ഡോളറായി ഉയരുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. എഡബ്ല്യുഎസ് ക്ലൗഡ് പ്ലാറ്റ്ഫോം സ്റ്റോറേജ് മുതല്‍ റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരെ 200ലധികം സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
തടസ്സമില്ലാത്ത കണക്റ്റിവിറ്റി നല്‍കുന്നതിനായി ആമസോണിന്റെ ക്ലൗഡ് യൂണിറ്റ് ലോകമെമ്പാടും വലിയ തോതില്‍ നിക്ഷേപം നടത്തുകയാണ്. 2037ഓടെ മലേഷ്യയില്‍ 6 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള പദ്ധതികള്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു.