സമൂഹ മാധ്യമങ്ങളില്‍ ആരാധകരോട് വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന താരമാണ് നടി മഞ്ജു വാര്യര്‍. രണ്ടാം വരവിന് ശേഷം നിരവധിപേര്‍ താരത്തെ പ്രചോദനമായി കാണുന്നുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങളും ബൈക്ക് യാത്ര, നൃത്തം എന്നിങ്ങനെ തനിക്ക് പ്രിയങ്കരമായ നിമിഷങ്ങളൊക്കെയും മഞ്ജു ആരാധകരുമായി പങ്കിടാറുണ്ട്. ഫുള്‍ സ്പ്ലിറ്റ് ചെയ്യുന്ന കൗതുകകരമായ ചിത്രമാണ് ഇത്തവണത്തേത്. നിരവധി കമന്റുകളുമായി പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു ചിത്രം.’നിങ്ങളെ നിങ്ങള്‍ തന്നെ പ്രോത്സാഹിപ്പിക്കൂ, അത് മറ്റാരും നിങ്ങള്‍ക്കു വേണ്ടി ചെയ്യാന്‍ പോകുന്നില്ല’ എന്നാണ് ചിത്രത്തിനൊപ്പമുള്ള കുറിപ്പ്. ‘ആകാശം ഒരിക്കലും നിങ്ങള്‍ക്ക് അതിരാകുന്നില്ല’, ‘ആരോഗ്യമാണ് ഏറ്റവും പ്രധാനം’, ‘നിങ്ങള്‍ ഒരു അത്ഭുതമാണ് ഒരിക്കലും തോല്‍വിയുണ്ടാകില്ല’ എന്നിങ്ങനെ പോകുന്നു ചിത്രത്തോടുള്ള പ്രതികരണങ്ങള്‍.
മഞ്ജു വാര്യര്‍ നായികയായി അവസാനമെത്തിയ ‘വെള്ളരിപ്പട്ടണം’ തിയേറ്ററില്‍ പരാജയമായിരുന്നു. അജിത്തിനൊപ്പം ‘തുണിവി’ലാണ് താരത്തെ അതിന് മുന്‍പ് കണ്ടത്. ഗംഭീര വിജയം നേടിയ ചിത്രത്തിലെ മഞ്ജുവിന്റെ പ്രകടനം ഏറെ പ്രശംസ നേടി. അഞ്ചാം പാതിര, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ക്ക് എഡിറ്റിംഗ് നിര്‍വ്വഹിച്ച സൈജു ശ്രീധരന് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് താരത്തിന്റേതായി നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.