കോതനല്ലൂരിൽ സൈബർ ആക്രമണത്തിൽ മനംനൊന്തു യുവതി ആത്മഹത്യാ ചെയ്ത സംഭവത്തിൽ വൈകാരിക കുറിപ്പുമായി ഐ എ എസ് ഉദ്യോഗസ്ഥൻ ആശിഷ് ദാസ് .
സൈബര്‍ ബുള്ളിയിങ്ങിലൂടെയുള്ള കൊലപാതകമാണ് സഹോദരിയുടെതെന്ന് ആശിഷ് ദാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ‘പ്രിയപ്പെട്ടവളെ ഞാന്‍ നിനക്ക് വാക്കുതരുന്നു, നിന്നെ കൊലപ്പെടുത്തിയവനെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കും, നിനക്ക് സംഭവിച്ച ഈ ദുര്‍വിധി മറ്റൊരു പെണ്‍കുട്ടിക്കും ഉണ്ടാവരുത്’ എന്നാണ് ആശിഷ് കുറിച്ചത്.
മണിപ്പൂരില്‍ സബ് കളക്ടറായി ജോലി ചെയ്യുന്ന ആശിഷ് ദാസ്, കേരളാ അഗ്നിശമന സേനയില്‍ ഫയര്‍മാനായി ജോലി ചെയ്യുന്നതിനിടെ സിവില്‍ സര്‍വീസ് നേടി ഇന്ത്യയൊട്ടാകെ ശ്രദ്ധനേടിയ ആളാണ്.