ബംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന അവകാശവാദവുമായി മകന് യതീന്ദ്ര സിദ്ധരാമയ്യ. കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നും കര്‍ണാടകയുടെ താത്പര്യത്തിന് പിതാവ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നും മകന് പറഞ്ഞു. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുകയെന്നതാണ് ലക്ഷ്യം. വരുണ മണ്ഡലത്തില്‍ സിദ്ധരാമയ്യ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. ഒരു മകനെന്ന നിലയില്‍, തീര്‍ച്ചയായും അദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണാന്‍ താന്‍ ആഗ്രഹിക്കുന്നു.
മുഖ്യന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ തവണ അദ്ദേഹത്തിന്റെത് മികച്ച ഭരണമായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയാല്‍ ബിജെപിയുടെ അഴിമതിയ്ക്കും ദുര്‍ഭരണത്തിനും അറുതിയാകുമെന്നും യതീന്ദ്ര പറഞ്ഞു.കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് ലീഡ നിലയില്‍ കേവലഭൂരിപക്ഷം കടന്നു.