വൈത്തിരി: താമരശ്ശേരി ചുരത്തില്‍ മദ്യലഹരിയില്‍ മള്‍ട്ടി ആക്സില്‍ ചരക്കുലോറിയോടിക്കുകയും രണ്ടു കാറുകളിലിടിച്ചു നിര്‍ത്താതെ പോകുകയും ചെയ്ത ഡ്രൈവറെ വൈത്തിരി പോലീസ് പിടികൂടി. നരിക്കുനി സ്വദേശി സതീഷിനെയാണ് കാര്‍ ഡ്രൈവര്‍മാരുടെ സഹായത്തോടെ വൈത്തിരി പോലീസ് ചേലോടു വെച്ച് പിടികൂടിയത്. മദ്യപിച്ച സതീശന് ലോഡുനിറച്ച ലോറിയുമായി ചുരം കയറുന്നതിനിടെ രണ്ടു കാറുകളില്‍ ഉരസിയെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. അപകടകരമായ നിലയില്‍ റോഡിലൂടെ സഞ്ചരിക്കുന്ന ലോറിയെക്കുറിച്ച് ലഭിച്ച വിവരത്തെ തുടര്‍ന്ന് പോലീസ് ചേലോടുവെച്ചു വണ്ടി തടയുകയായിരുന്നു. മദ്യപിച്ച് അപകടകരമായ വിധത്തില്‍ വാഹനമോടിച്ചതിന് വൈത്തിരി പോലീസ് സതീശനെതിരെ കേസെടുത്തു.