ന്യൂഡൽഹി: വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കിൽ മിതത്വം പാലിക്കണമെന്ന നിർദേശവുമായി കേന്ദ്രം. പ്രതിസന്ധിയിലായ ‘ഗോ ഫസ്റ്റ്’ വിമാനങ്ങൾ സർവിസ് നിർത്തിവെച്ചത് ഉൾപ്പെടെയുള്ള കാരണങ്ങളാൽ ചില റൂട്ടുകളിൽ നിരക്ക് കുത്തനെ കൂടിയതിനെ തുടർന്നാണ് കേന്ദ്ര ഇടപെടൽ. എന്നാൽ, നിരക്കിന് നിയന്ത്രണം ഏർപ്പെടുത്താൻ പദ്ധതിയില്ലെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
കമ്പനികളുടെ ടിക്കറ്റ് വിൽപനയിൽ കുറഞ്ഞ നിരക്കിലും കൂടിയ നിരക്കിലും വലിയ അന്തരമുണ്ടാകരുതെന്ന് അറിയിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ഡൽഹി-ലേ പോലുള്ള റൂട്ടുകളിൽ ഏപ്രിൽ മാസവുമായി താരതമ്യംചെയ്യുമ്പോൾ മേയിലെ വിമാന നിരക്കിൽ 125 ശതമാനംവരെ വർധനയുണ്ടായിട്ടുണ്ട്.