അയോധ്യ: ഉത്തര്‍പ്രദേശിലെ ക്ഷേത്രനഗരമായ അയോധ്യയില്‍ രാമായണ് സര്‍വകലാശാല സ്ഥാപിക്കും. ഇത് സംബന്ധിച്ച് മഹര്‍ഷി മഹേഷ് യോഗി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചു. ഇക്കാര്യത്തില്‍ മഹര്‍ഷി മഹേഷ് യോഗി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍ദേശം യോഗി സര്‍ക്കാര്‍ അംഗീകരിച്ചു.
വെള്ളിയാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യുപി മന്ത്രിസഭാ യോഗം വ്യവസായ, ടൂറിസം വകുപ്പുകളുമായി ബന്ധപ്പെട്ട നിരവധി നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്കി. യുപിയില്‍ വ്യവസായ യൂണിറ്റുകള്‍ സ്ഥാപിക്കുന്ന സംരംഭകര്‍ക്ക് ഇനി മുതല്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നൂറ് ശതമാനം ഇളവ് ലഭിക്കും. സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ അഞ്ച് സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് സര്‍ക്കാര്‍ അംഗീകാരം നല്കി.
അയോദ്ധ്യയില്‍ മഹര്‍ഷി മഹേഷ് യോഗി രാമായണ് സര്‍വകലാശാല, ബില്‍ഹോര്‍ കാണ്‍പൂരില്‍ മഹര്‍ഷി മഹേഷ് യോഗി കാര്‍ഷിക സര്‍വകലാശാല, ആഗ്രയില്‍ ശാരദ സര്‍വകലാശാല, ഹാപൂരില്‍ ജിഎസ് സര്‍വകലാശാല, ബറേലിയില്‍ ഫ്യൂച്ചര്‍ സര്‍വകലാശാല എന്നിവ സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു.
അയോദ്ധ്യയെ ആഗോള ടൂറിസം ഹോട്ട്സ്പോട്ടായി മാറ്റുന്നതിനുള്ള വിപുലമായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഡിസ്നിലാന്‍ഡ് മാതൃകയില്‍ ‘രാമ ലാന്‍ഡ്’ എന്ന പേരില്‍ തീം പാര്‍ക്ക് വികസിപ്പിക്കാനാണ് പദ്ധതിയിടുന്നത്. അയോദ്ധ്യ സന്ദര്‍ശിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സരയൂ നദിയിലൂടെയുള്ള രാമായണ് ക്രൂയിസില്‍ യാത്ര ചെയ്യാനും പ്രശസ്തമായ ഇടങ്ങള്‍ കാണാനും അവസരമൊരുക്കുന്ന ആഡംബര ബോട്ട് സര്‍വീസ് വരും മാസങ്ങളില്‍ അവതരിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.