കോഴിക്കോട്: താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പെട്ട ബോട്ടിന്റെ ഉടമ നാസര്‍ അറസ്റ്റില്‍. കോഴിക്കോട്ടു വച്ചാണ് ഇയാള്‍ പിടിയിലായത്. വൈകീട്ട് ആറോടെയാണ് ഇയാളെ പോലീസ് കസ്റ്റഡിഡിയിലെടുത്തത്. നാസറിനെ ഉടന്‍ താനൂര്‍ പോലീസിനു കൈമാറും. അപകടത്തിനു പിന്നാലെ നാസറും ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും ഒളിവില്‍ പോയിരിക്കുകയായിരുന്നു.
കോഴിക്കോട്ടാണ് നാസര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ജീവനക്കാരെ പിടികൂടാനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്. പാലാരിവട്ടം പോലീസിന്റെ കസ്റ്റഡിയിലുള്ള സഹോദരന്റെ ഫോണിലേക്ക് ബോട്ടുടമ നാസര്‍ വിളിച്ചതായി നേരത്തെ പോലീസ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് നാസര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. പാലാരിവട്ടം പോലീസിന്റെ കസ്റ്റഡിയിലുള്ളവരെ താനൂര്‍ പോലീസിന് കൈമാറും.