ഭാര്യ നഫീസ വിനീതയ്ക്ക് വിവാഹ വാർഷിക ദിനത്തിൽ യു.എ.ഇ ഗോൾഡൻ വിസ സർപ്രൈസ് സമ്മാനം കൈമാറി ഡോക്ടർ എം.കെ മുനീർ എം.എൽ.എ. കുടുംബ സമേതം ദുബായിലെ മുൻനിര സർ്കകാർ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സി.ഇ.ഒ ഇഖ്ബാൽ മാർക്കോണിയുടെ സാന്നിധ്യത്തിൽ ഡോ. എം.കെ മുനീർ എം.എൽ.എ പത്ത് വർഷ ഗോൾഡൻ വിസയുള്ള എമിറേറ്റ്സ് ഐ.ഡി നഫീസ വിനീതക്ക് കൈമാറി
പ്രസാധകൻ, എഴുത്തുകാരൻ എന്ന വിഭാഗത്തിൽ നേരത്തെ ഡോ. എം.കെ മുനീർ എം.എൽ.എയ്ക്ക് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് ഒരു എം.എൽ.എയ്ക്ക് ലഭിച്ച ആദ്യത്തെ ഗോൾഡൻ വിസ അംഗീകാരം കൂടിയായിരുന്നു അത്.
ദുബായിൽ ഡോക്ടറായി ജോലി ചെയ്യുന്ന ഡോ. മുഹമ്മദ് മുഫ്ലിഹ്, മുഹമ്മദ് മിന്നാഹ്, മലീഹ മുനീർ, മരുമകൾ ഡോ. ഹഫ്സ മുഫ്ലിഹ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഡോക്ടർ വിഭാഗത്തിൽ നേരത്തെ മകൻ മുഹമ്മദ് മുഫ്ലിഹിനും മരുമകൾ ഹഫ്സ മുഫ്ലിഹിനും യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.