തിരുവനന്തപുരത്ത്: സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ്ണയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, എ ഇ ഒ, ഡി ഇ ഒ, ഡി ഡി ഇ, ആര് ഡി ഡി തലം വരെയുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍,പ്രവേശനോത്സവം, എസ്എസ്എല്‍സി – പ്ലസ് ടു ഫലങ്ങള്‍, പ്ലസ് ടു പ്രവേശനം,സ്കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, സ്കൂള്‍ വാഹനങ്ങളുടെ റിപ്പയറിങ്, ഉച്ചഭക്ഷണ പദ്ധതി, പച്ചക്കറിത്തോട്ടം, ഗ്രീന്‍ ക്യാമ്പസ് ക്ലീന്‍ ക്യാമ്പസ് പദ്ധതി, പാഠപുസ്തക – യൂണിഫോം വിതരണം, കുടിവെള്ള ടാങ്കുകള്‍ – കിണറുകള്‍ ശുചീകരണം, സ്കൂള്‍ ഫര്‍ണിച്ചര്‍ മെയിന്റനന്‍സ്, സ്കൂള്‍ പിടിഎയുടെ ജില്ലാതല യോഗം, ലഹരി വിമുക്ത സ്കൂള്‍ ക്യാമ്പസ്, പ്രീ പ്രൈമറി ക്ലാസുകള്‍, അവധിക്കാല രക്ഷകര്‍തൃ സംഗമം, സ്കൂള്‍ ക്യാമ്പസുകള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച്, സ്കൂള്‍ കുട്ടികളെ മറ്റു പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച്,അക്കാദമിക മികവ് ഉയര്‍ത്താനുള്ള പദ്ധതികള്‍,ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചാവിഷയമാകും.
രാവിലെ 10:30ന് തിരുവനന്തപുരം ശിക്ഷക് സദനിലാണ് യോഗം.