ദി കേരള സ്റ്റോറി പ്രദര്ശിപ്പിക്കുന്നതുകൊണ്ടു ഒന്നും സംഭവിക്കില്ലെന്നും ഇത് വെറും സാങ്കല്പിക ചിത്രമാണെന്നും ചരിത്ര സിനിമയല്ലെന്നും ഹൈക്കോടതി പറഞ്ഞു . മതേതര സ്വഭാവമുള്ള കേരള സമൂഹം ഈ സിനിമയെ സ്വീകരിച്ചോളും എന്നും ഹൈക്കോടതി പരാമർശിച്ചു . ചിത്രത്തിന്റെ ട്രെയ്ലറും ടീസറും കോടതി പരിശോധിച്ചു.
സെന്‍സര്‍ ബോര്‍ഡ് നിയമത്തിനെതിരായ ഭാഗങ്ങള്‍ സിനിമയില്‍നിന്ന് നീക്കിയതിന് ശേഷമാണ് പ്രദര്‍ശനാനുമതി നല്‍കിയതെന്നും സെന്‍സര്‍ ബോര്‍ഡ് മുംബൈ റീജിയണല്‍ ബോര്‍ഡ് മുംബൈ റീജിയണല്‍ ഓഫീസര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ദി കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന് ഹർജികൾ ജസ്റ്റിസ് എൻ നഗരേഷ് , ജസ്റ്റിസ് സോഫി തോമസ് എന്നിവരാണ് കേസ് പരിയാണിക്കുന്നതു . ഇന്നലെ കേരള സ്റ്റോറി എന്ന സിനിമക്കെതിരായ വാദങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് എന്താണ് തടസ്സമെന്ന് കോടതി ചോദിച്ചു. കൂടാതെ സാങ്കല്പികമായ കാര്യങ്ങളാണ് സിനിമക്കുള്ളിലുള്ളതെന്നും അത് എന്തിന് എതിര്‍ക്കണമെന്നും ഹൈക്കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡ് വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. അതില്‍ ഇടപെടേണ്ടുന്നതിന്റെ ആവശ്യമെന്താണെന്നാണ് കോടതി ചോദിക്കുന്നത്.