പ്രശാന്ത് മുരളി പത്മനാഭന് ചിത്രം ‘ബട്ടര്‍ഫ്ലൈ ഗേള്‍ 85′ ന് മറ്റൊരു പൊന്‍തൂവല്‍കൂടി. മദ്രാസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിയ്ക്കുള്ള അവാര്‍ഡും ബട്ടര്‍ഫ്ലൈ ഗേള്‍ 85’ കരസ്ഥമാക്കി. സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടി ധന്യാ നാഥാണ് പുരസ്കാരത്തിന് അര്‍ഹയായത്.
പ്രശാന്ത് മുരളി പത്മനാഭന് എഴുതി സംവിധാനംചെയ്ത, മംമ്ത മോഹന്‍ദാസ് അഭിനയിച്ച ‘ലാല്‍ബാഗ്’ എന്ന സിനിമയില്‍ വസ്ത്രാലങ്കാരം ചെയ്തത് ധന്യയാണ്. ബട്ടര്‍ഫ്ലൈ ഗേള്‍ 85 ധന്യ വസ്ത്രാലങ്കാരം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്. നേരത്തേ പരസ്യചിത്രങ്ങളിലും വസ്ത്രാലങ്കാരം നിര്‍വഹിച്ചിട്ടുണ്ട്. പൈസാ പൈസാ, ലാല്‍ബാഗ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് മുരളി പത്മനാഭന് എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ബട്ടര്‍ഫ്ലൈ ഗേള്‍ 85’. കൊച്ചിയും, തിരൂരും പശ്ചാത്തലമാക്കി ചിത്രീകരിച്ച സിനിമ, സൊഷ്യല്‍ മീഡിയ ഐഡന്റിറ്റി ക്രൈസിസ് ആണ് ചര്‍ച്ച ചെയ്യുന്നത്. 4 ഡി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി വി വിശ്വനാഥന് നിര്‍മ്മിച്ച സിനിമ ഇതിനോടകം ഒരുപാട് ദേശീയ അന്തര്‍ ദേശീയ ഫിലിം ഫെസ്റ്റുവലുകളില്‍ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഒരു സ്ത്രീയുടെ ഐഡന്റിറ്റിയെ എങ്ങനെ ബാധിക്കുന്നു എന്നും, അത് ജീവിത യാഥാര്‍ത്ഥ്യത്തില്‍ ഉണ്ടാക്കുന്ന പൊരുത്തകേടുകളും ആണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നത്.