കൊല്ലം കൊട്ടാരക്കരയിൽ യുവ ഡോക്ടർ വന്ദനദാസിന്റെ കൊലപാതകത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. മന്ത്രി വീണയ്ക്ക് വിവേകം ഇല്ലെന്നും. അതുകൊണ്ടാണ് ഇത്തരം പ്രസ്താവന ഉണ്ടാകുന്നതെന്നും ശോഭാ സുരേന്ദ്രൻ വിമർശിച്ചു.
മന്ത്രിയുടേത് സ്ത്രീവിരുദ്ധ പ്രസ്താവനയാണെന്നും വീണയ്ക്ക് എന്ത് എക്സ്പീരിയൻസ് ആണുള്ളതെന്നും അവർ ചോദിച്ചു. മുഖ്യൻ വരച്ച വര കടക്കില്ല എന്നതല്ലേ വീണയുടെ അനുഭവ പരിചയമെന്ന് ശോഭ സുരേന്ദ്രൻ പരിഹസിച്ചു.