മണിപ്പൂരിന് പിന്നാലെ മേഘാലയയിലും സംഘർഷം. തലസ്ഥാനമായ ഷില്ലോംഗിൽ കുക്കി, മെയ്തേയ് സമുദായങ്ങളിലെ അംഗങ്ങൾ ഏറ്റുമുട്ടി. ഇരു സമുദായത്തിലെയും 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ മിസോ മോഡേൺ സ്കൂളിന് സമീപമുള്ള നോൺഗ്രിം ഹിൽസിലാണ് സംഘർഷമുണ്ടായത്. കലാപമുണ്ടാക്കാനും അക്രമം സൃഷ്ടിക്കാനും ആരെങ്കിലും ശ്രമിച്ചാൽ, കർശന നടപടിയെടുക്കുമെന്ന് രണ്ട് സമുദായങ്ങളിലെ ജനങ്ങൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകി.
ഗോത്രവിഭാഗമായ ഓള് ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയന് ചുരാചന്ദ്പൂരിലെ തോര്‍ബങ്ങില്‍ നടത്തിയ റാലിക്ക് പിന്നാലെയാണ് മണിപ്പൂരിൽ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മെയ്തേയ് വിഭാഗത്തെ പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. ഇതിന് പിന്നാലെയാണ് മേഘാലയയിലും അക്രമസംഭവം റിപ്പോർട്ട് ചെയ്തത്.