പ്രണയദിനത്തിലാണ് റിഷാനയും പ്രവീണും വിവാഹിതരായത്. പ്രവീൺ നാഥും രിഷാന ഐഷുവും വേർപിരിയുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ തങ്ങൾ വേർപിരിയുന്നുവെന്ന വാർത്തകൾ തെറ്റാണെന്നും ഭാര്യാഭർത്താക്കന്മാർക്കിടയിലുള്ള പ്രശ്നങ്ങൾ മാത്രമാണുള്ളതെന്നും പ്രവീൺ വിശദീകരിച്ചിരുന്നു.
തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ ഇരുവരും അസ്വസ്ഥരായിരുന്നു. ഇതിനു പിന്നാലെയാണ് പ്രവീൺ ജീവനൊടുക്കിയത്. 2021ൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ കേരളയായിരുന്നു പ്രവീൺ. ട്രാൻസ്ജെൻഡർ വ്യക്തികൾക്കുള്ള മിസ് മലബാർ പട്ടം നേടിയ ആളാണ് റിഷാന