സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്ന് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്. ചെറിയ ബഡ്ജറ്റില്‍ സിനിമകളൊരുങ്ങുന്ന മലയാളത്തില്‍ ലൊക്കേഷനിലെ അച്ചടക്കമില്ലായ്മ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും മറ്റ് മാര്‍ഗമില്ലാതാകുമ്പോഴാണ് നിര്‍മ്മാതാക്കള്‍ പരാതിയുമായി എത്തുന്നതെന്ന് നടന് പറഞ്ഞു. ശ്രീനാഥ് ഭാസിയും ഷെയ്നും അതുള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
ജോലി വിലക്കിയുള്ള നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ് യുവ നടന് ലുക്മാന് രംഗത്ത് എത്തിയിരുന്നു. ഒരുമിച്ച് പല സെറ്റുകളിലും ജോലി ചെയ്തിട്ടുള്ള ശ്രീനാഥ് ഭാസിയില്‍ നിന്നും ആരോപിക്കപ്പെടുന്ന രീതിയിലുള്ള പെരുമാറ്റം താന്‍ കണ്ടിട്ടില്ലെന്നും എന്ത് കാരണം പറഞ്ഞാലും തൊഴിലില്‍ നിന്നും വിലക്കുകയെന്നത് അംഗീകരിക്കാനാകില്ലെന്നും ലുക്മാന് പറഞ്ഞു.