തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മൂന്നാം പ്രതി ശബരിക്ക് ജില്ലാ കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ബിജെപി കൗണ്‍സിലര്‍ ഗിരികുമാറിന് ജാമ്യം ലഭിച്ചിരുന്നു. കേസിലെ ആദ്യ അന്വേഷണത്തില്‍ അട്ടിമറി നടന്നുവെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.
ആശ്രമം കത്തിച്ച കേസിലെ ഒന്നാം പ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായിരുന്ന പ്രകാശിന്റെ സഹോദരന് പ്രശാന്തിന്റെ വെളിപ്പെടുത്തലാണ് കേസില്‍ വഴിത്തിരിവായത്. സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന ആശ്രമം കത്തിച്ചെന്ന് ആത്മഹത്യ ചെയ്യും മുന്‍പ് പ്രകാശ് സഹോദരനോട് പറഞ്ഞിരുന്നു. ഈ വിവരം പിന്തുര്‍ന്നാണ് അഞ്ചു വര്‍ഷം തെളിയപ്പെടാതെ കിടന്ന കേസില്‍ ക്രൈം ബ്രാഞ്ച് പ്രതികളിലേക്ക് എത്തിയത്. ഒളിവിലായിരുന്ന ശബരിയെ പിടികൂടിയതിന് പിന്നാലെയാണ് ഗൂഢാലോചന നടത്തിയ വി.ജി.ഗിരി കുമാറിനെയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.