കണ്ണൂര്‍: മഴക്കാലപൂര്‍വ ശുചീകരണം, മാലിന്യ സംസ്കരണം എന്നിവ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദേശം നല്കി. വാര്‍ഷിക പദ്ധതി വിവരങ്ങള്‍ കൃത്യമായി നല്‍കാനും അംഗീകാരം പൂര്‍ത്തിയാക്കാനും ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആസൂത്രണ സമിതി അധ്യക്ഷ പി പി ദിവ്യ പറഞ്ഞു. പദ്ധതികള്‍ അതിവേഗം നടപ്പാക്കണമെന്നും പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ പിന്നോട്ട് പോകരുതെന്നും ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറി ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു.
കണ്ണൂര്‍ വിവര സഞ്ചയികയുടെ പ്രവര്‍ത്തന പുരോഗതി യോഗം വിലയിരുത്തി. പദ്ധതി വിഹിതം ഏറ്റവും കൂടുതല്‍ വിനിയോഗിച്ച 19 തദ്ദേശ സ്ഥാപനങ്ങളെ യോഗത്തില്‍ അഭിനന്ദിച്ചു. 2023-24 വാര്‍ഷിക പദ്ധതി സ്പില്‍ ഓവര്‍ പ്രൊജക്ടുകള്‍ ഉള്‍പ്പെടുത്തി പരിഷ്കരിച്ച് മെയ് 20നകം ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കാന്‍ യോഗം നിര്‍ദേശിച്ചു. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി 2023-24 വര്‍ഷത്തെ ആക്ഷന്‍ പ്ലാന്‍ അംഗീകരിച്ചു. ഇതോടെ എല്ലാ നഗരഭരണ സ്ഥാപനങ്ങളുടെയും പദ്ധതിക്ക് ആസൂത്രണ സമിതി അംഗീകാരം ലഭിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ സ്പോര്‍ട്സ് കൗണ്‍സിലുകളുടെ പ്രവര്‍ത്തനം സജീവമാക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
പി എസ് സി അംഗമായി ചുമതലയേറ്റ മുന്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന് അസൂത്രണ സമിതി യാത്രയയപ്പ് നല്കി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ ആസൂത്രണ സമിതി അംഗങ്ങളായ ടി ഒ മോഹനന്, അഡ്വ.കെ കെ രത്നകുമാരി, അഡ്വ.ടി സരള, ഇ വിജയന് മാസ്റ്റര്‍, കെ വി ലളിത, വി ഗീത, കെ താഹിറ, എം പി ശ്രീധരന്, ലിസി ജോസഫ്, സര്‍ക്കാര്‍ നോമിനി കെ വി ഗോവിന്ദന്, ജില്ലാ റിസോഴ്സ് സെന്റര്‍ വൈസ് ചെയര്മാന് ടി ഗംഗാധരന് മാസ്റ്റര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി ആര് മുരളീധരന് നായര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.