പത്തനംതിട്ടയില്‍ സിപിഎം ഏരിയാ സെക്രട്ടറിയെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ഏരിയാ സെക്രട്ടറി പി.ആര് പ്രദീപാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇലന്തൂരിലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് പ്രദീപിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു എന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.